Friday, March 23, 2018

ഇന്ത്യ കിർഗിസ്ത്താൻ എ എഫ് സി ഏഷ്യൻ കപ്പ് യോഗ്യത മത്സരം സ്റ്റാർ സ്പോർട്സിൽ സംപ്രേഷണം ചെയ്യും




ഇന്ത്യ കിർഗിസ് റിപ്പബ്ലിക്ക് അവസാന എഫ് സി ഏഷ്യൻ കപ്പ് യോഗ്യത മത്സരം സ്റ്റാർ സ്പോർട്സിൽ സംപ്രേഷണം ചെയ്യും .മാർച്ച് 27ന് ഇന്ത്യൻ സമയം രാത്രി 7:30നാണ് മത്സരം അരങ്ങേറുക . ഇന്ത്യ നേരത്തെ തന്നെ യോഗ്യത നേടിയിരുന്നെങ്കിലും കിർഗിസ്ത്താൻ കഴിഞ്ഞ ദിവസം യോഗ്യത മത്സരത്തിൽ 5-1ന്റെ വിജയം ഉറപ്പിച്ച് യോഗ്യത നേടി . അത് കൊണ്ട് രണ്ട് ടീമിനും മത്സര ഫലം യോഗ്യതയെ ബാധിക്കില്ല .പക്ഷെ കിർഗിസ്ഥാനെതിരെ ജയിച്ചാൽ ഇന്ത്യയെ കാത്തിരിക്കുന്നത് എക്കാലത്തെയും ഉയർന്ന ഫിഫ റാങ്കിങ്  ആണ്‌ .422 പോയിന്റുകളോടെ 82 അല്ലെങ്കിൽ 83 മികച്ച റാങ്കിങ്ങിൽ ഇന്ത്യ എത്തും . സമനില ആണെങ്കിലും കൂടി 92 ആം റാങ്കിങ്ങിൽ എത്തും . 1996 ഇലാണ് ഇന്ത്യ 94ആമതായി എക്കാലത്തെയും മികച്ച റാങ്കിങ് ഉള്ളത് . 2017 ഇൽ ഇന്ത്യ 96 ആം സ്ഥാനത്തു എത്തിയെങ്കിലും ഇത് മറികടക്കാൻ ആയില്ല .കൂടാതെ ഇത് ഇന്ത്യയെ  എഫ് സി കപ്പ് ഗ്രൂപ്പ് സ്റ്റേജിലേക്കുള്ള ഡ്രോയിൽ എളുപ്പമുള്ള പൊട്ടിൽ ഉൾപ്പെടുത്തും .

1 comment:

Blog Archive

Labels

Followers