ഫിഫ ഇന്ന് പുറത്ത് വിട്ട ഫിഫ റാങ്കിങ്ങിൽ ഇന്ത്യ മൂന്ന് സ്ഥാനങ്ങൾ കയറി വീണ്ടും നൂറിനുള്ളിൽ എത്തിയിരിക്കുന്നത് .ഇതോടെ ഇന്ത്യ ഒമാൻ , ഖത്തർ , ഡി പി ആർ കൊറിയ , ന്യൂസിലൻഡ് , തായ്‌ലൻഡ് എന്നീ ടീമുകളെ പിന്നിലാക്കി 99ആം സ്ഥാനത്താണ് .
ഇന്ത്യ ഏഷ്യൻ എ എഫ് സി കപ്പ് യോഗ്യത നേടിയെങ്കിലും ഒരു മത്സരം ബാക്കി നിൽക്കുകയാണ് .ഈ മത്സരം ഇന്ത്യയെ ബാധിക്കില്ല എന്ന് തള്ളിക്കളയാൻ വരട്ടെ , ഇന്ത്യയെ കാത്തിരിക്കുന്നത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫിഫ റാങ്കിങ്ങാണ് .ഇന്ത്യ കിർഗിസ് റിപ്പബ്ലിക്കിനോട് ജയിച്ചാൽ 422 പോയിന്റുകളോടെ 82 അല്ലെങ്കിൽ 83 മികച്ച റാങ്കിങ്ങിൽ എത്തും . സമനില ആണെങ്കിലും കൂടി 92 ആം റാങ്കിങ്ങിൽ എത്തും . 1996 ഇലാണ് ഇന്ത്യ 94ആമതായി എക്കാലത്തെയും മികച്ച റാങ്കിങ് ഉള്ളത് . 2017 ഇൽ ഇന്ത്യ 96 ആം സ്ഥാനത്തു എത്തിയെങ്കിലും ഇത് മറികടക്കാൻ ആയില്ല .
മാർച്ച് 27 നാണ് കിർഗിസ്ഥാനെതിരെ ഇന്ത്യയുടെ ഏഷ്യ കപ്പ് യോഗ്യത മത്സരം
0 comments:
Post a Comment