Saturday, March 17, 2018

കലാശപ്പോരാട്ടത്തിന് കച്ചമുറുക്കി ബംഗളുരുവും ചെന്നൈയും




ഇന്ന് ബംഗളുരു ശ്രീ കാണ്ഡീവര സ്റ്റേഡിയത്തിൽ വെച്ച് നടക്കാനിരിക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഗ്രാൻഡ് ഫൈനലിൽ ആതിഥേയരായ ബംഗളുരു എഫ്.സി ചെന്നൈയിൻ എഫ്.സി യെ നേരിടും. പത്ത് തുടർ വിജയങ്ങളുമായി കളത്തിലിറങ്ങുന്ന ബംഗളുരു സ്വന്തം മണ്ണിലിറങ്ങുന്നതിന്റെ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ അരങ്ങേറ്റ  സീസണിൽ തന്നെ വിജയ കൊടി  പറത്താം എന്നാണ്  ബംഗളുരു പ്രതീക്ഷിക്കുന്നത്.


ടി കെയ്ക്ക് പുറമെ സൂപ്പർ ലീഗ് കപ്പ് നേടിയ ഒരേ ഒരു ടീമായ ചെന്നൈയും മറുഭാഗത്ത് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. 2017 ലെ കപ്പ് തലനാരിഴക്ക് നഷ്ടപ്പെട്ട 2016ലെ ചാമ്പ്യന്മാരായ ചെന്നൈക്ക് സീസൺ വിജയിച്ച് 2 വട്ടം ചാമ്പ്യന്മാരായ കൊൽക്കത്തക്ക് ഒപ്പം എത്താനാണ് ചെന്നൈ ശ്രമിക്കുക. കഴിഞ്ഞ 7 മത്സരങ്ങളിലായി തോൽവി അറിയാതെ വന്ന ചെന്നൈ മികച്ച ആക്രമണവും പ്രതിരോധവും കാഴ്ച്ച വെച്ച ചെന്നൈ ഗോവക്കെതിരായ രണ്ടാം പാദ സെമിയിലെ എകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ്. മാത്രവുമല്ല സീസണിൽ തന്നെ ബംഗളുരുവിനെ തോൽപ്പിച്ചതിന്റെ മുൻതൂക്കവും ചെന്നൈക്ക് ഉണ്ട്.


നേർക്ക് നേർ


ഇതിന് മുന്നെ രണ്ട് തവണ ഏറ്റ് മുട്ടിയ ഇരുവർക്കും ഓരോ ജയങ്ങൾ സ്വന്തം പേരിലുണ്ട്.





പ്രധാന കളിക്കാർ


സുനിൽ ഛേത്രി (ബംഗളുരു എഫ്.സി)


ബംഗളുരു ക്യാപ്റ്റനായ ഛേത്രി സീസണിലെ തന്റെ മികച്ച പ്രകടനമാണ് പൂനെയുമായുള്ള അവസാന മത്സരത്തിൽ ഹാട്രിക് ഗോൾ നേട്ടത്തിലൂടെ കാഴ്ച്ചവെച്ചത്. ഹാട്രിക് ഗോൾ ഉൾപ്പടെ 13 ഗോളുകളോടെ സൂപ്പർ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗോൾ നേട്ടത്തിന് ഉടമയാവുന്ന ആദ്യ ഇന്ത്യക്കാരനാണ് ഛേത്രി. മറുഭാഗത്തിന്റെ പ്രതിരോധത്തെ കീറിമുറിക്കാൻ അദ്ദേഹത്തിന്റെ മികച്ച വേഗവും ഫിനിഷിംഗും സഹായിക്കുന്നു. ബംഗളുരുവിനെ വിജയത്തിലേക്ക് നയിക്കാനായി തീർച്ചയായും ക്യാപ്റ്റനാവും എന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.


ജെജെ ലാൽപെഖുല്വാ (ചെന്നൈയിൽ എഫ്.സി)


മിസോ സ്നൈപ്പർ എന്നറിയപ്പെടുന്ന ജെജെ ഗോവയ്ക്കെതിരായ നിർണായക മത്സരത്തിലെ ഗോൾ നേട്ടത്തോെടെ ചെന്നൈയെ വിജയത്തിലേക്ക് നയിച്ചു. ഒൻപത് ഗോളുകളോടെ ചെന്നൈയുടെ ടോപ് സ്കോററായ ജെജെ അവസരങ്ങൾ തുറന്നെടുക്കാനും ആത്മവിശ്വാവാസത്തോടെ പൊരുതാനും മുന്നിലാണ്. പ്രതിരോധത്തെ തകർക്കാൻ ശക്തനായ ജെജെ തന്റെ ടീമിനെ വിജയത്തിലേക്ക് നയിക്കാൻ ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ആദ്യ സാധ്യതാ പട്ടിക


ബംഗളുരു എഫ്.സി


ടീം കോച്ച് ആൽബർട്ട് റോക 4-2-3-1 എന്ന ഫോർമേഷനിലായിരിക്കും കളത്തിൽ നിരത്തുക.


ഗോൾകീപ്പർ: ഗുർപ്രീത് സിങ് സന്ധു


പ്രതിരോധ നിര: രാഹുൽ ഭേകെ, ജോൺ ജോൺസൺ, ജുവനാൻ, സുഭാഷിഷ് ബോസ്


മധ്യനിര: സുനിൽ ഛേത്രി, എറിക് പാർട്ടാലു, ദിമാസ് ദെൽഗാഡോ, ലെന്നി റോഡ്രിഗസ്, ഉതന്തസിങ്


മുന്നേറ്റനിര: മിക്കു





ചെന്നൈയിൽ എഫ്.സി


ജോൺ ഗ്രിഗറിയും തന്റെ ടീമിനെ 4-2-3-1 എന്ന ഫോർമേഷനിൽ തന്നെയായിരിക്കും കളത്തിൽ ഇറക്കുക.


ഗോൾക്കീപ്പർ: കരൺജിത്ത് സിങ്


പ്രതിരോധനിര: ഇനിഗോ കാൽഡിറൺ


മധ്യനിര: ധൻപാൽ ഗണേഷ്, അനിരുദ്ധ് ഥാപാ, ഫ്രാൻസിസ്കോ ഫെർണാണ്ടസ്, റാഫേൽ അഗസ്റ്റോ, ഗ്രിഗറി നെൽസൺ.


മുന്നേറ്റനിര: ജെജെ ലാൽപെഖുല്വാ


കീ സ്റ്റാറ്റ്


ഇരു ടീമുകൾക്കും സ്വന്തം മണ്ണിൽ പരസ്പരം ഉള്ള കളികളിൽ തോൽവി ഏറ്റ് വാങ്ങേണ്ടി വന്നിട്ടുണ്ട്.


കഴിഞ്ഞ ഏറ്റുമുട്ടൽ 


ചെന്നൈയിൻ എഫ്.സി 1-3 ബംഗളുരു എഫ്.സി (ഫെബ്രുവരി 6-2018, ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയം)


ഫോം ഗൈഡ് (കഴിഞ്ഞ അഞ്ച് കളികൾ)


ബംഗളുരു എഫ്.സി: W D W W D


ചെന്നൈയിൻ എഫ്.സി: W D W D D

0 comments:

Post a Comment

Blog Archive

Labels

Followers