Thursday, March 15, 2018

സൂപ്പർ കപ്പിലും ജയന്റ് കില്ലേഴ്സ് ആകാൻ ഒരുങ്ങി ഗോകുലം കേരള എഫ് സി




സൂപ്പർ കപ്പിലും  ജയന്റ് കില്ലേഴ്സ് ആകാൻ ഒരുങ്ങി  ഗോകുലം കേരള എഫ് സി ഇന്ന്  നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി യെ  രാത്രി 8 മണിക്ക് ഭുവനേശ്വർ സ്റ്റേഡിയത്തിൽ വെച്ച് നേരിടും . സ്റ്റാർ സ്പോർട്സ് 1, സ്റ്റാർ സ്പോർട്സ് 1 എച്ച്ഡി, ഹോട്ട് സ്റ്റാർ, ജിയോ ടിവി എന്നിവയിൽ മത്സരം  ലൈവ് സംപ്രേഷണം ചെയ്യും.


ഹീറോ ലീഗിലെ ഏഴാം സ്ഥാനക്കാരും എസ്‌ എൽ പത്താം സ്ഥാനക്കാരുമായാണ് രണ്ടാം യോഗ്യത മത്സരം . ലീഗിൽ ഈസ്റ്റ് ബംഗാളിനെയും മോഹൻ ബഗാനെയും തോൽപ്പിച്ചതോടെയാണ് ഗോകുലത്തിന് ജയന്റ് കില്ലേഴ്സ് എന്ന് ആരാധകർ പേര് നൽകിയത് . ഇതേ ആത്മവിശ്വാസത്തിൽ ആയിരിക്കും ഗോകുലം നാളെ ഇറങ്ങുക .





ലീഗ് തുടക്കം മോശമായിരുന്നെങ്കിലും സീസൺ അവസാനത്തിൽ കാഴ്ച്ച വെച്ച മികച്ച ഫോം തുടരുമെന്ന് ഗോകുലം കേരള കോച്ച് ബിനോ ജോർജ് അഭിപ്രായപ്പെട്ടു .ഇതിൽ യോഗ്യത നേടുന്നവർ റൌണ്ട് 16 ഇൽ എസ്‌ എൽ ടോപ്പേഴ്‌സായ ബെംഗളൂരു എഫ് സി യെയാരിക്കും നേരിടുക . പുതിയ വിദേശ താരമായ മെസിഡിയോനിയൻ സ്‌ട്രൈക്കർ ടീമിന് കൂടുതൽ ശക്തി പകരും . മലയാളി താരങ്ങളായ അർജുനും സൽമാനിൽ നിന്നുമൊക്കെ  മികച്ച പ്രകടങ്ങൾ ഇന്ന് പ്രതീക്ഷിക്കാം


0 comments:

Post a Comment

Blog Archive

Labels

Followers