Tuesday, March 20, 2018

നിഖിൽ പൂജാരി , ആലിൻ ജോർജ്‌ എഫ് സി പുണെയിലേക്ക് ; ബ്ലാസ്റ്റേർസ് താരം സിയാം ഹങ്ങൾ ഡൽഹിയിലേക്കും




അടുത്ത സീസണിനായി ഈസ്റ്റ് ബംഗാൾ വിങ്ങർ നിഖിൽ പൂജാരിയെ സൈൻ ചെയ്ത്  എഫ് സി പൂനെ സിറ്റി . കൂടാതെ ബെംഗളൂരു എഫ് സി മിഡ്‌ഫീൽഡർ ആലിൻ ജോർജിനെയും ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൂനെ . ഡൽഹി ഡയനാമോസ് കേരള ബ്ലാസ്റ്റേർസ് താരം സിയാം ഹങ്ങലിനെ സ്വന്തമാക്കി കൂടാതെ റോമിയോ ഫെർണാണ്ടസിന്റെ കരാറും നീട്ടി . റിപോർട്ടുകൾ അനുസരിച്ചു ബെംഗളൂരു എഫ് സി ഫോർവേഡ് ഡാനിയൽ ലാലിയംപുയിയ യെയും ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരിക്കുകയാണ് ഡൽഹി .


ജംഷഡ്‌പൂർ എഫ് സി താരം സോവിക് ഘോഷിനെയും മോഹൻ ബഗാൻ താരം റെയ്നിർ ഫെർണാണ്ടസിനേയും സൈൻ ചെയ്ത് മുംബൈ സിറ്റി എഫ് സി . ബെംഗളൂരു എഫ് സി ഡിഫൻഡർ സുഭാശിഷ് ബോസിനെയും നോട്ടമിട്ട് മുംബൈ സിറ്റി എഫ് സി , താരവുമായി കരാർ ഉടൻ ഉണ്ടാകുമെന്നാണ് സൂചന .  

0 comments:

Post a Comment

Blog Archive

Labels

Followers