സിംഗപ്പൂർകാരനായ അക്ബർ നവാസ് ചെന്നൈ സിറ്റി എഫ് സിയുടെ പുതിയ പരിശീലകനായി നിയമിച്ചു .മുൻ സിങ്കപ്പൂർ അണ്ടർ 21 പരിശീലകൻ കൂടിയായിരുന്നു നവാസ് . ചെന്നൈ സിറ്റി എ ടി കെ സൂപ്പർ കപ്പ് മത്സരത്തിൽ തന്നെ ഇന്ത്യയിൽ എത്തിയിരുന്നു നവാസ് .ഇന്നാണ് ഔദ്യോകികമായി പ്രഖ്യാപനം വന്നത് .കൂടെ ചെന്നൈ സിറ്റി എഫ് സി സഹ പരിശീലകനായും യൂത്ത് ഫുട്ബോൾ ടിയറക്ടറുമായും മുൻ ബാഴ്‌സലോണ യൂത്ത് സ്‌കൗട്ട് ആയിരുന്ന ജോർഡി ഗ്രിസ് വിലാ യും ചേരും .
Pic: Akbar Nawaz (Chennai City Head Coach)
ചെറുപ്പകാലത്ത് ബാർസിലോണ പ്രോഡക്റ്റ് കൂടിയായ വിലാ 2007-2010 വരെ ബ്ലുഗ്രനാസ് ബി ടീമിന്റെ സ്‌കൗട്ടിങ് ചുമതല കൂടി വഹിച്ചിരുന്നു .2011ഇൽ കാനറി ഐലൻഡിൽ ജൂനിയർ യൂത്ത് സ്‌കോട്ടിങ് ചുമതല ഏറ്റെടുത്തു .സാണ്ടറോ രമിറസിനെ യൂ ഡി ലാസ് പാൽമാസിൽ നിന്ന് ബാഴ്‌സലോണയിൽ എത്തിച്ചത് വിലാ തന്നെയായിരുന്നു .റാമിറെസ് നിലവിൽ എവെർട്ടൻ എഫ് സിയിൽ കളിക്കുന്നു .കൂടാതെ 2008 ഇൽ അർജന്റീന സ്‌ട്രൈക്കർ മൗറോ ഐകാർഡിയെയും ബാഴ്‌സലോണയിൽ എത്തിച്ചതിന്റ പിന്നിൽ വിലാ തന്നെയായിരുന്നു .
കൂടുതൽ ഫുട്ബോൾ വാർത്തകൾക്കായി സൗത്ത് സോക്കേർസ് ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ
https://www.facebook.com/SouthSoccers/
0 comments:
Post a Comment