ഇന്ത്യൻ ഫുട്ബോൾ മാറ്റത്തിന്റെ പാതയിൽ ആണ്.യൂത്ത് ഫുട്‍ബോളിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രികരിച്ചതാണ് ഈ മാറ്റത്തിനു ഉണ്ടായ പ്രധാന കാരണം. വിവിധ പ്രായത്തിൽ ഉള്ള ഇന്ത്യൻ ഫുട്ബോൾ ടീമുകൾ മികച്ച പ്രകടനങ്ങൾ നടത്തുന്നു. അണ്ടർ 17 ടീമിന്റെ ലോകകപ്പിലെ മികച്ച പ്രകടനം നമ്മൾ കണ്ടതാണ്. ഈ വിഭാഗത്തിൽ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ച വെക്കുന്നത് അണ്ടർ16 ടീം ആണെന്ന് നമുക്ക് നിസംശയം പറയാം.ഈ ടീമിന്റെ പ്രധാന പരിശീലകൻ ആണ് ബിബിയാനോ ഫെർണാണ്ടസ്. ആരും തെറ്റിദ്ധരിക്കരുത് ബിബിയാനോ വിദേശി അല്ല ഇന്ത്യക്കാരൻ ആണ്.
ചിത്രം : ബിബിയാനോ ഫെർണാണ്ടസ് മലയാളി താരം ഷഹബാസിനോടൊപ്പം
ടീം കളിച്ചു തുടങ്ങിയതിൽ പിന്നെ ഒരു മത്സരത്തിൽ പോലും തോറ്റിട്ടില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം.19 മത്സരങ്ങൾ ആണ് ടീം തുടർച്ചയായി ജയിച്ചു മുന്നേറികൊണ്ടിരിക്കുന്നതു. ഒരുപക്ഷെ ഒരു ഇന്ത്യൻ പരിശീലകനും ഇതുവരെ നേടാത്ത നേട്ടങ്ങൾ ആണ് ബിബിയാനോ നേടിക്കൊണ്ടിരിക്കുന്നത് എന്ന് നമുക്ക് നിസംശയം പറയാം.ഏഷ്യയിലെ മികച്ച യൂത്ത് ടീം ആയി അണ്ടർ 16 ടീം മാറിയതിൽ ബിബിയാനോയുടെ പങ്ക് എടുത്തു പറയണം. വിദേശ കോച്ചുമാർക്ക് പോലും സാധിക്കാത്ത നേട്ടങ്ങൾ ആണ് ബിബിയാനോ നേടിക്കൊണ്ടിരിക്കുന്നത്. ഇന്ന് നടന്ന മത്സരത്തിൽ ചൈനീസ് തായ്‌പേയിയെ 4-0 ത്തിനു ആണ് ടീം തകർത്തത്. അഞ്ചു രാജ്യങ്ങളിൽ ആയി നടത്തിയ പര്യടനങ്ങളിൽ വിവിധ രാജ്യങ്ങളും അവിടുത്തെ പ്രധാന ക്ലബുകളും ആയി എല്ലാം ടീം കളിച്ചു. ശക്തർ ആയ ഏഷ്യൻ രാജ്യങ്ങളെ എല്ലാം ടീം ഇതിനകം തോൽപിച്ചു കഴിഞ്ഞു. ഖത്തറിനെ അവരുടെ നാട്ടിൽ തോൽപിച്ചു.ഈജിപ്തിൽ നടന്ന ടൂർണമെന്റിൽ കപ്പ് നേടിയാണ് ടീം ജൈത്രയാത്ര തുടങ്ങിയത്.
ചിത്രം :ബിബിയാനോ ഫെർണാണ്ടസ് സൗത്ത് സോക്കേർസ് പ്രതിനിധി റിയാസ് മുഹമ്മദിനൊന്നിച്ച് ഖത്തറിൽ
അണ്ടർ 16 ഏഷ്യകപ്പിന് ടീം ഇതിനകം യോഗ്യത നേടിക്കഴിഞ്ഞു. നേപ്പാളിൽ വെച്ചു നടന്ന യോഗ്യത മത്സരങ്ങളിൽ പലസ്‌തീനെയും നേപ്പാളിനെയും തോൽപിച്ച ടീം ശക്തർ ആയ ഇറാഖിനെ സമനിലയിൽ തളച്ചാണ് യോഗ്യത നേടിയത്.ഏഷ്യകപ്പിൽ സെമിയിൽ എത്താൻ സാധിച്ചാൽ അടുത്ത അണ്ടർ 17 ലോകകപ്പിന് നമുക്ക് നേരീട്ട് യോഗ്യത നേടാൻ സാധിക്കും. പര്യടനങ്ങളിൽ മിക്ക മത്സരങ്ങളിലും എതിർ ടീമുകൾ അണ്ടർ 17 വിഭാഗത്തിൽ ഉള്ളവർ ആയിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇപ്പോൾ ടീം ഹോങ്കോങിലാണ് പര്യടനം നടത്തിക്കൊണ്ടിരിക്കുന്നു. അതിനു ശേഷം ടീം സ്പെയിനിൽ പര്യാടനത്തിനായി പോകും. ബാഴ്സലോണ, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ ടീമുകളുടെ യൂത്ത് ടീമുകളും പങ്കെടുക്കുന്ന ടൂർണമെന്റിൽ ആണ് ടീം പങ്കെടുക്കുന്നത്. ബിബിയാനോയുടെ കീഴിൽ ടീം ഇനിയും ഒരു നേട്ടങ്ങൾ സ്വന്തം ആക്കി ഇന്ത്യൻ ഫുടബോളിന്റ ഭാവി ശോഭനം ആക്കും എന്ന് ആരാധകർക്കു പ്രതീക്ഷിക്കാം
സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment