ഹോങ്കോങ്ങിൽ ഇന്ന് അരങ്ങേറിയ ആദ്യ ജോക്കി ക്ലബ് യൂത്ത് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യൻ U16 ടീമിന് തകർപ്പൻ ജയം .ചൈനീസ് തായ്‌പേയോട് എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഇന്ത്യ ആദ്യ മത്സരത്തിൽ തന്നെ ഗംഭീര അരങ്ങേറ്റം കുറിച്ചത് .33ആം മിനിറ്റിൽ സൈലോ യുടെ അസ്സിസ്റ്റിലൂടെ ഭെകെ ഇന്ത്യക്ക് ആദ്യ ഗോൾ നേടി . മികച്ച അറ്റാക്കിങ് നടത്തി ഇന്ത്യ 36ആം മിനിറ്റിൽ ലഭിച്ച പെനാൽട്ടി വിക്രം അടിച്ചത് ഗോളിയുടെ കൈകളിലേക്ക് , പക്ഷെ ഗോൾ കീപ്പർ തട്ടി തെറുപ്പിച്ച ബോൾ മലയാളി താരം ഷഹബാസ് ഗോൾ ആക്കുകയായിരുന്നു
രണ്ട് ഗോളിന്റെ ലീഡിൽ ഇന്ത്യ ആദ്യ പകുതി അവസാനിച്ചു .52 ആം മിനിറ്റിൽ ലഭിച്ച കോർണർ കിക്കിലൂടെ തോയ്‌ബ ഇന്ത്യയുടെ ലീഡ് മൂന്നാക്കി മാറ്റി .90 മിനിറ്റ് അവസാനിക്കുമ്പോൾ ഇന്ത്യ 4-0 സ്‌കോറിൽ ചൈനീസ് തായ്‌പേക്കെതിരെ തകർപ്പൻ വിജയം ഉറപ്പിച്ചു .നാളെ ഇന്ത്യൻ ടീം സിങ്കപ്പൂർ അണ്ടർ 16 ടീമിനെ നേരിടും .
0 comments:
Post a Comment