Sunday, March 25, 2018

ഭാവിയിലെ ഇന്ത്യൻ ഫുട്ബോൾ സൂപ്പർ സ്റ്റാർ രോഹിത് ധനു

          



  തുടർച്ചയായി 21 മത്സരങ്ങൾ ജയിച്ചു മുന്നേറുന്ന ഇന്ത്യൻ u16 ഫുട്‍ബോൾ ടീമിന്റെ മുന്നേറ്റത്തിലെ കുന്തമുന ആണ് രോഹിത് ധനു. ഇപ്പോൾ ഹോങ്കോങ്ങിൽ നടന്നു വരുന്ന നാല് രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ മൂന്ന് കളികളിൽ നിന്നും നാല് ഗോളുകൾ നേടിക്കഴിഞ്ഞു ഇന്ത്യയുടെ ഈ ഭാവി വാഗ്ദാനം.u17 ലോകകപ്പിന്റെ അവസാന 21 പേരുടെ ലിസ്റ്റിൽ രോഹിത് ഇടംപിടിച്ചിരുന്നു. എന്നാൽ പരിക്കിനെ തുടർന്നു അവസാന ലിസ്റ്റിൽ നിന്നും ഒഴിവാക്കി. 2002 ജൂലായ്‌ 10 ന് ഉത്തരാഖണ്ടിലെ ഭാഗെശ്വരിൽ ആണ് ജനനം. അവിടെത്തെ പബ്ലിക് സ്കൂളിൽ ആയിരുന്നു രണ്ട് വർഷം മുൻപ് വരെ രോഹിതിന്റെ പഠനം. രണ്ട് വർഷം ഉത്തരാഖണ്ട് u14 ടീമിൽ കളിച്ചു. ഉത്തരാഖണ്ടിലെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ  രോഹിത് ധനുവിലെ ഫുട്ബോളർക്കു പല പ്രതിസന്ധികളും സൃഷ്ട്ടിച്ചു. 2015 ൽ ഡറാഡൂൺ  സ്പോർട്സ് അതൊരിറ്റി ഓഫ് ഇന്ത്യ ഫുട്ബോൾ അക്കാദമിയുടെ ട്രയൽൽസിൽ പങ്കെടുത്തതാണ് നിർണായകം ആയത്.അവിടെ നിന്നും സെലെക്ഷൻ കിട്ടി ഡൽഹി സായിയിൽ രോഹിത് എത്തിയതോടെ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.  



അവിടെ കുറച്ച്‌ കാലം തുടർന്ന ധനു അവിടെ നിന്നും  ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ അക്കാദമിയിൽ എത്തി. അവിടെ നിന്നാണ് ഇന്ത്യൻ u16 ടീമിൽ എത്തുന്നത്. U16 ടീമിന്റെ ഈജിപ്ത് പര്യടനത്തിലെ ഫ്രീഡം കപ്പിൽ  ധനുവിന്റെ പ്രകടനം മികച്ചതായിരുന്നു. ഈജിപ്ത്തിലെ മികച്ച ക്ലബായ സമാവ്വ ക്ലബിന് എതിരെ ഹാട്രിക് നേടിയ രോഹിത് അൽ അഹ്‌ലി ക്ലബ്ബിനെതിരിയും ഗോൾ നേടി. ഇന്ത്യൻ 17 ലോകകപ്പ് ടീമിനെതീരെ ഗോവയിൽ രണ്ട് പരിശീലന മത്സരങ്ങൾ u16 ടീം കളിച്ചു. ഈ മത്സരത്തിലെ രോഹിതിന്റെ  പ്രകടനം ഇന്ത്യൻ u17 കോച് ലൂയിസ് നോൾട്ടന്റെ ശ്രദ്ധയിൽ പെട്ടു അങ്ങനെ u17 ലോകകപ്പ് ക്യാമ്പിൽ രോഹിത് എത്തിചേർന്നു. ഉത്തരാഖണ്ടിൽ നിന്ന് തന്നെയുള്ള ഇന്ത്യൻ സീനിയർ ടീമിലെ താരം ജാക്കിചാന്ത് സിങ് ആണ് രോഹിതിന്റെ ഫുട്‍ബോളിലെക്കുള്ള പ്രചോദനം. ഫുട്‍ബോളിൽ ഗ്രീസ്മാനെ ഏറെ ഇഷ്ട്ടപെടുന്ന ധനുവിന്റെ ഇഷ്ട്ട ടീമുകൾ മാഞ്ചസ്റ്റർ യുണൈറ്റഡും, നോർത്ത് ഈസ്റ്റ് യുണൈറ്റഡും ആണ്. മികച്ച സ്‌കിൽ ഉള്ള രോഹിത് ഭാവിയിലെ ഇന്ത്യൻ ഫുടബോളിലെ സൂപ്പർ സ്റ്റാർ ആയിരിക്കും എന്നതിൽ സംശയം വേണ്ട 

സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

0 comments:

Post a Comment

Blog Archive

Labels

Followers