ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വിനായത് പ്രദാന താരങ്ങളുടെ പരുക്കാണ് . ബ്ലാസ്റ്റേഴ്സിന്റെ ഉഗാണ്ടൻ മിഡ്‌ഫീൽഡർ കെസീറോൺ കിസിറ്റോ പരുക്ക് മൂലം ഐ എസ് എല്ലിൽ നിന്ന് നേരത്തെ പുറത്തായതാണ് , അത് കൊണ്ട് പരുക്ക് മാറാൻ ഇനിയും സമയം എടുക്കുമെന്നതിനാൽ ഈ താരത്തിന്റെ സേവനം സൂപ്പർ കപ്പിൽ ലഭിക്കില്ല . പക്ഷെ താരം അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ തുടരാൻ സാധ്യത ഉണ്ട് .പരുക്കിന്റെ പിടിയിൽ മറ്റൊരു താരം ഹ്യൂമേട്ടനാണ് .ഇയാൻ ഹ്യൂമും സൂപ്പർ കപ്പ് കളിക്കാനുള്ള സാധ്യതകൾ കുറവാണെങ്കിൽ പരുക്ക് മാറിയാൽ കളിച്ചേക്കും .
അയർലണ്ട് താരം ബാഡ്‌വിൻസെന്റെ കരാർ മാർച്ച് വരെയാണ് , അത് കൊണ്ട് തന്നെ ഈ താരവും സൂപ്പർ കപ്പിൽ ഉണ്ടാകില്ല .ബാഡ്‌വിൻസൺ ഏപ്രിലിൽ നടക്കുന്ന അയർലണ്ട് ടോപ് ഡിവിഷൻ ലീഗിൽ സ്ടജേർണൻ എഫ് സിക്ക് വേണ്ടി കളിക്കും .താരം ഈ ക്ലബ്ബിൽ നിന്ന് ലോണിലാണ് ബ്ലാസ്റ്റേഴ്സിൽ എത്തിയിരുന്നത് .നിലവിൽ കൊമ്പന്മാർക്ക് ബാക്കിയുള്ള അഞ്ചു വിദേശ താരങ്ങൾ - പോൾ രാഹുബ്ക്ക , നമഞ്ജ ലാകിക് പസിക്ക് , വിക്ടർ പുൾഗ ,കറേജ് പെകുസൺ പിന്നെ വെസ് ബ്രൗണും . ഈ താരങ്ങൾക്ക് പരുക്ക് ആയാൽ പകരക്കാരനായി മറ്റൊരു വിദേശ താരമില്ലാതെയാവും ബ്ലാസ്റ്റേർസ് .
0 comments:
Post a Comment