Tuesday, March 20, 2018

കേരള ബ്ലാസ്റ്റേർസ് സൂപ്പർ കപ്പിനുള്ള പരിശീലനം ആരംഭിച്ചു ; കിസിറ്റോ സൂപ്പർ കപ്പിൽ കളിക്കും



ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് വിനായത് പ്രദാന താരങ്ങളുടെ പരുക്കാണ് . അത് കൊണ്ട് തന്നെ സൂപ്പർ കപ്പിന് മികച്ച തയ്യാറെടുപ്പുകൾ നടത്തുകയാണ് കൊമ്പന്മാർ . ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പരിശീലനം ഇന്ന് ആരംഭിച്ചു .ബ്ലാസ്റ്റേഴ്സിന്റെ ഉഗാണ്ടൻ മിഡ്‌ഫീൽഡർ കെസീറോൺ കിസിറ്റോ പരുക്ക് മൂലം എസ്‌ എല്ലിൽ നിന്ന് നേരത്തെ പുറത്തായതാണ് , അത് കൊണ്ട് പരുക്ക് മാറാൻ സമയം എടുക്കുമെന്നതിനാൽ താരത്തിന്റെ സേവനം സൂപ്പർ കപ്പിൽ ലഭിച്ചേക്കില്ല എന്നാണ് കരുതിയിരുന്നത്  . എന്നാൽ പരുക്ക് മാറി താരം ഇന്ന് ആദ്യ പരിശീലനത്തിൽ പങ്കെടുത്തു . പരുക്കിന്റെ പിടിയിൽ മറ്റൊരു താരം ഹ്യൂമേട്ടനാണ് .ഇയാൻ ഹ്യൂമും സൂപ്പർ കപ്പ് കളിക്കാനുള്ള സാധ്യതകൾ കുറവാണെങ്കിൽ പരുക്ക് മാറിയാൽ കളിച്ചേക്കും .ഹ്യൂ ഇപ്പോൾ ടീമിനോടൊപ്പം ഉണ്ട് , അടുത്ത സീസണിലും ഹ്യൂമേ ബ്ലാസ്റ്റേഴ്സിൽ തുടരും . ഇന്ന് നടന്ന കേരള ബ്ലാസ്റ്റേർസ് റിസേർവ് ടീമിന്റെ മത്സരം ക്നാനായും  ഹ്യൂമും ഡേവിഡ് ജെയിംസും എത്തിയിരുന്നു .





ഇന്ന് നടന്ന പരിശീലനത്തിൽ ടീമിനോടൊപ്പം നമഞ്ജ ലാകിക് പസിക്ക് , വിക്ടർ പുൾഗ ,വെസ് ബ്രൗണും , റിനോ ആന്റോയും ചേർന്നു


 കൂടുതൽ ഫുട്ബോൾ വാർത്തകൾക്കായി സൗത്ത് സോക്കേർസ് ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ 

https://m.facebook.com/SouthSoccers/


0 comments:

Post a Comment

Blog Archive

Labels

Followers