Thursday, March 29, 2018

2019 ഏഷ്യാകപ്പിന് മുന്നോടിയായി ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നീ വമ്പൻ ടീമുകളോട് ഏറ്റുമുട്ടാൻ ഒരുങ്ങി ഇന്ത്യ




ജൂണിൽ നടക്കുന്ന  ഇന്റർ-കോണ്ടിനെന്റൽ ചാമ്പ്യൻസ് കപ്പിൽ ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ് എന്നി രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്താൻ അവരിൽ  നിന്ന് ഔദ്യോഗിക തീരുമാനത്തിന് കാത്തിരിക്കുകയാണ് ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ (..എഫ്.എഫ്).

ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾ 2010- ദക്ഷിണാഫ്രിക്കയിൽ നടന്ന ഫിഫ ലോകകപ്പിൽ കളിച്ച ടീമുകളാണ് . ഇന്ത്യ  ആതിഥേയത്വം വഹിക്കുന്ന ഇന്റർ-കോണ്ടിനെന്റൽ ചാമ്പ്യൻസ് കപ്പിന്റെ രണ്ടാമത്തെ  എഡിഷനിൽ പങ്കെടുക്കാമെന്ന വാക്ക് രണ്ട് രാജ്യങ്ങളും ഇന്ത്യക്ക് നൽകിയിട്ടുണ്ട് .

നാല് രാജ്യ ടൂർണമെൻറിൽ ഹോങ്കോങ്ങും  ഏഷ്യയിൽ നിന്നുള്ള ടീമായിരിക്കും .





ഇന്റർ-കോണ്ടിനെന്റൽ ചാമ്പ്യൻസ് കപ്പ് രണ്ടാം എഡിഷൻ ജൂൺ 1-8 വരെ നടക്കും. ചെന്നൈ, ബംഗളുരു, മുംബൈ എന്നിവിടങ്ങളിലാണ് ഷോർട്ട്ലിസ്റ്റു ചെയ്ത വേദികൾ. കഴിഞ്ഞ വർഷം ചെന്നൈയിൽ എഐഎഫ്എഫിനു മത്സരം നടത്താൻ കടുത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടെതിനാൽ  ബംഗളൂരുവിലും മുംബൈക്കും ആയിരിക്കും കൂടുതൽ സാധ്യത .

2017 ഇത്തരത്തിലുള്ള ആദ്യ ടൂർണമെന്റ്  സെന്റ് കിറ്റ്സ് ആന്റ് നെവിസ്, മൗറീഷ്യസ് അടങ്ങുന്ന ത്രിരാഷ്ട്ര  ടൂർണമെന്റായി മുംബൈയിൽ നടന്നു. മൗറീഷ്യസിനെ  2-1നു തോൽപ്പിച്ചും സെന്റ് കിറ്റ്സും നെവിസിനെ  1-1ന് സമനിലയിൽ  പിടിച്ചും ഇന്ത്യ ചാമ്പ്യന്മാരായി .

ഏഷ്യൻ കപ്പിന് മുൻപായി സ്റ്റീഫൻ കോൺസ്റ്റന്റൈൻ തയ്യാറെടുപ്പുകൾ നടത്താൻ വലിയൊരു അവസരമാണ് ഇന്റർ-കോണ്ടിനെന്റൽ ചാമ്പ്യൻസ് കപ്പ്, കൂടാതെ ഇത് കോൺസ്റ്റന്റൈന്റെ കോച്ചിങ്ങിന് വലിയൊരു പരീക്ഷണം കൂടിയായിരിക്കും .

2019 ജനുവരിയിൽ ഏഷ്യൻ കപ്പ് യു..ഇയിൽ നടക്കും.

0 comments:

Post a Comment

Blog Archive

Labels

Followers