കേരളത്തിലെ ഫുട്‍ബോൾ ആരധകർക്കു ഒരേ സമയം വിഷമവും അമർഷവും അതിലുപരി ആകാംഷയും നൽകുന്ന ഒരു വാർത്തയാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യയും വെസ്റ്റ്ഇൻഡീസും തമ്മിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് മത്സരം കേരത്തിൽ വെച്ചു നടക്കും എന്ന് ഇന്നലെ നമ്മൾ അറിഞ്ഞു. ഈ വാർത്തയിൽ എല്ലാ കായിക പ്രേമികളും ഒരു പോലെ സന്തോഷിച്ചു എന്തെന്നാൽ കുറെ നാളുകൾക്കു ശേഷം കേരളത്തിന് ഒരു ഏകദിന മത്സരം കിട്ടുന്നു. എല്ലാവരും പ്രതീക്ഷിച്ചിരുന്നത് തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വെച്ചായിരിക്കും കളി നടക്കാൻ പോകുന്നത് എന്നാണ്. എന്നാൽ കേരള ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചത് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചു മത്സരം നടത്തണം എന്നാണ്. ഫുട്‍ബോൾ ആരാധകരെ സംബന്ധിച്ച് വളരെ വിഷമം ഉണ്ടാക്കുന്ന വാർത്തയാണ് അത് എന്തന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സീസണിലെ മത്സരങ്ങളെ അത് ബാധിക്കും എന്നതാണ്.
ഇന്ന് പുറത്ത് വന്ന വാർത്ത അനുസരിച്ചു നവംബർ ഒന്നിന് ആണ് മത്സര തീയതി. കെ സി യെയും ജി സി ഡി യെയും തമ്മിൽ ഇന്ന് നടന്ന ചർച്ചയിൽ കൊച്ചി തന്നെ വേദി ആകും എന്നാണ് പുറത്ത് വന്ന വാർത്തകളിൽ നിന്ന് നമുക്ക് മനസിലായത്. ഐ എസ് ൽ മത്സരങ്ങളുടെ അടുത്ത സീസൺ ആരംഭിക്കുന്നത് ഈ വർഷം ഒക്ടോബർ മാസത്തിൽ ആയിരിക്കും. അതിനാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ മത്സരങ്ങളെ ഈ തീരുമാനം ബാധിക്കും എന്ന് ഉറപ്പാണ്. അത് തന്നെയുമല്ല u17 ലോകകപ്പിന് വേണ്ടി മനോഹരമായി കോടികൾ മുടക്കി നിർമിച്ച പുൽതകിടിയും നശിക്കും എന്നും ഉറപ്പാണ്. ക്രിക്കറ്റ് മത്സരങ്ങൾ നടത്തുവാൻ പ്രധാന പിച്ചും പരിശീലനം നടത്താൻ ഉള്ള പിച്ചും ഉൾപ്പടെ അഞ്ചോളം പിച്ചുകൾ നിർമികേണ്ടതായി വരും. അങ്ങനെ വരുമ്പോൾ ഫുട്ബോളിന് വേണ്ടി നിർമിച്ച പ്രതലം പൂർണമായി നശിക്കും എന്ന് ഉറപ്പാണ്. വളരെ കാലത്തെ നിർമാണ പ്രവർത്തികൾക്ക് ശേഷം ആണ് ഇപ്പോൾ ഉള്ള ഫുട്ബോൾ പ്രതലം നിർമിച്ചത് എന്ന് ഓർക്കുക.ക്രിക്കറ്റ് മത്സരത്തിന് ശേഷം ഇപ്പോൾ ഉള്ള നിലയിൽ ഫുട്‍ബോൾ പിച്ച് നിർമിക്കാൻ മാസങ്ങൾ എടുക്കും എന്ന് ഉറപ്പാണ്. അപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സീസൺ കൊച്ചിയിൽ എങ്ങനെ നടക്കും എന്ന് വലിയ ഒരു ചോദ്യം ആണ്. നിലവിൽ കേരള ക്രിക്കറ്റ് അസോസിയേഷനും ജി സി ഡിയെയും തമ്മിൽ സ്റേഡിയതിന്റെ കാര്യത്തിൽ കരാർ ഉള്ള സ്ഥിതിക്ക് ജി സി ഡിയെയും ക്രിക്കറ്റ് മത്സരം നടത്താൻ പച്ചകൊടി കാണിക്കും എന്ന് ഉറപ്പാണ്. നിലവിൽ തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങക്ക് പൂർണമായി അനുയോജ്യമായ അവസ്ഥയിൽ ആണന്നിരിക്കെ ആണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ഇങ്ങനെ ഒരു തീരുമാനവും ആയി മുന്നോട്ടു വന്നിരിക്കുന്നത് എന്ന് ഓർക്കുക. കഴിഞ്ഞ ന്യൂസിലാന്റും ആയി ഗ്രീൻ ഫീൽഡിൽ നടന്ന മത്സരം കാണികളെ കൊണ്ട് സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞിരുന്നു. അപ്പോൾ പിന്നെ കളി കാണാൻ ആളെ കിട്ടില്ല എന്ന വാദം ഉയർത്തുവാനും ക്രിക്കറ്റ് അസോസിയേഷന് കഴിയില്ല. പിന്നെ എന്ത് കൊണ്ടാണ് കൊച്ചിയിൽ തന്നെ മത്സരം നടത്തണം എന്ന് ക്രിക്കറ്റ് അസോസിയേഷൻ വാശി പിടിക്കുന്നത് എന്ന് ഫുട്ബോൾ ആരാധകർക്കു മനസിലാകുന്നില്ല. പുതിയ തീരുമാനം അനുസരിച്ച് ഉടൻ തന്നെ പിച്ച് നിർമാണം ആരംഭിക്കും എന്നാണ് അറിയുന്നത്. അടുത്ത കാലത്ത് ഫുട്ബോളിന് കേരളത്തിൽ വർധിച്ചുവരുന്ന സ്വീകാര്യതയിൽ വിളറിപൂണ്ട ചില ആൾക്കാരുടെ താല്പര്യം ആണോ ഇതിനു പിന്നിൽ എന്ന് നമ്മൾ ചിന്തിച്ചാലും തെറ്റുപറയാൻ പറ്റില്ല.കേരളത്തിൽ ക്രിക്കറ്റിനു മുകളിൽ ഫുട്ബോൾ ആധിപത്യം സ്ഥാപിക്കുമോ എന്ന പേടിയാണോ ഈ തീരുമാനത്തിന് പിന്നിൽ എന്ന് സംശയികേണ്ടിയിരിക്കുന്നു.
ഇതിനെതിരെ നമ്മൾ ഫുട്ബാൾ ആരാധകർ പ്രതികരിക്കേണ്ടിയിരിക്കുന്നു. ഒരു കാര്യം ആദ്യമേ പറയുന്നു ഞങ്ങൾ ഫുട്ബാൾ ആരാധകർ ക്രിക്കറ്റിനു ഒരു രീതിയിലും എതിരല്ല. എന്നാൽ മത്സരം നടത്താൻ വേറെ സ്റ്റേഡിയം ഉണ്ടെന്നിരിക്കെ കൊച്ചിയിൽ വെച്ചു മാത്രമേ കളി നടത്തു എന്ന വാശിയാണ് നമുക്ക് മനസിലാകാത്തത്. വരും ദിവസങ്ങളിൽ നമ്മൾക്ക് ഇതിനെതീരെ പ്രതികരിക്കുക തന്നെ വേണം. ഫുട്ബോൾ ആരാധക കൂട്ടായ്മകൾ എല്ലാവരും ഒരുമിച്ചു ഇതിനെതിരെ പ്രതികരിക്കണം. കേരള ഫുട്ബോൾ അസോസിയേഷൻ ഇതിൽ എന്ത് നിലപാട് ആണ് എടുക്കുന്നത് എന്നറിയാൻ ഫുട്ബോൾ ആരാധകർക്കു ആകാംഷ ഉണ്ട്. കെ എഫ് എയും ഇതിനെതിരെ പ്രതികരിക്കും എന്ന് നമ്മൾക്ക് പ്രതീക്ഷിക്കാം. കൊച്ചിയിൽ ഫുട്ബോളിന് മാത്രമായി ഒരു സ്റ്റേഡിയം വേണം എന്ന ആരാധകരുടെ ആവശ്യത്തിന്റെ പ്രസക്തി ആണ് ഇപ്പോൾ കാണുന്നത്. ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് മുൻകൈ എടുത്തു കേരളത്തിൽ ഒരു ഫുട്ബോൾ സ്റ്റേഡിയം പണിയേണ്ടതിന്റെ ആവശ്യകത ബോധ്യപെടുത്തുന്നു ഇങ്ങനെ ഉള്ള സംഭവങ്ങൾ
സൗത്ത് സോക്കേഴ്സ് മീഡിയ വിങ് ✒
കൂടുതൽ ഫുട്ബോൾ വാർത്തകൾക്കായി സൗത്ത് സോക്കേർസ് ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ
0 comments:
Post a Comment