Thursday, March 22, 2018

മിനർവ പഞ്ചാബ് എഫ്സിയെ അഭിനന്ദനം അറിയിച്ച് ഫിഫ പ്രസിഡന്റ്




2017-18 സീസണിലെ ചാമ്പ്യൻമാരായ മിനർവ പഞ്ചാബ് എഫ്സിയെ  ചാമ്പ്യൻമാരായതിൽ  ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫോന്റിനോ അഭിനന്ദനം അറിയിച്ചു.


 

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പ്രഫുൽ പട്ടേലിന്  അയച്ച  ഒരു കത്തിൽ ഫിഫ പ്രസിഡന്റ് ഇങ്ങനെ പറഞ്ഞു: "മിനർവ പഞ്ചാബ് എഫ്സിക്ക് അവരുടെ ഏറ്റവും ആദ്യത്തെ കിരീടം നേടിയതിൽ  എനിക്ക് അഭിമാനമുണ്ട്. 21 വർഷത്തിന് ശേഷമാണ് നോർത്ത് ഇന്ത്യയിൽ നിന്നും ഒരു ക്ലബ്ബ് കിരീടം നേടിയത്.




" നേട്ടം എല്ലാവരുടെയും ദൃഢതയുടെ ഫലമാണ്,ഇതിൽ ഉൾപ്പെട്ട  കളിക്കാർ, കോച്ച്, അഡ്മിനിസ്ട്രേഷൻ, മുഴുവൻ ടെക്നിക്കൽ, മെഡിക്കൽ സ്റ്റാഫുകൾ, മഹത്തായ നേട്ടത്തിന് ആരാധകർക്കും  എന്റെ അഭിനന്ദനങ്ങൾ."


"മുഴുവൻ ഫുട്ബോൾ സമൂഹത്തിന്റെ പേരിൽ , ഫുട്ബോളിന്റെ  നല്ല സന്ദേശം  പ്രചരിപ്പിക്കുന്നതിനായി സഹായിച്ച  മിനർവ പഞ്ചാബ് എഫ്സിക്കും , ഫെഡറേഷനും  ഞാൻ  നന്ദി പറയുന്നു."അദ്ദേഹം കത്തിൽ കുറിച്ചു .


0 comments:

Post a Comment

Blog Archive

Labels

Followers