സെപ്റ്റംബറിൽ കുലാ ലംപൂരിൽ നടക്കുന്ന എ എഫ് സി അണ്ടർ 16 ചാമ്പ്യൻഷിപ്പിന്റെ തയ്യാറെടുപ്പുകൾക്കായി ഇന്ത്യൻ ചുണക്കുട്ടികൾ ഹോങ്കോങ്ങിലും സ്പെയിനിലും പര്യടനം നടത്തും .ഫിഫ അണ്ടർ 17 ലോകകപ്പും മുന്നിൽ കണ്ട് ഇന്ത്യൻ കായിക മന്ത്രാലമായാണ് ഈ പര്യടനങ്ങൾ ചിലവ് വഹിക്കുന്നത് .ബിബിയാനോ ഫെർണാണ്ടസിന്റെ കീഴിൽ ഇന്ത്യൻ ടീം ആദ്യം ഹോങ്കോങ്ങിൽ ജോക്കി ക്ലബ് ഇന്റർനാഷണൽ യൂത്ത് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കും .ഇന്ത്യ ചൈനീസ് തായ്‌പേ , സിങ്കപ്പൂർ , ഹോങ്കോങ്ങിന്റെ അണ്ടർ 17 ടീമിനോട് ഏറ്റുമുട്ടും .
ഫിക്സ്ചറുകൾ ഇങ്ങനെ :
മാർച്ച് 23: ചൈനീസ് തായ്‌പേ U17- ഇന്ത്യ U17
മാർച്ച് 24: ഇന്ത്യ U17 - സിങ്കപ്പൂർ U17
മാർച്ച് 15: ഹോങ്കോങ് U17- ഇന്ത്യ U17
മാർച്ച് 25ന് ശെഷം ടീം സ്പൈനിലേക്ക് തിരിക്കും . അവിടെ ലീഗ് ടൂർണമെന്റിലും നോക്ക് ഔട്ട് ടൂർണമെന്റ്ലും മത്സരിക്കും .വമ്പൻ ക്ലബ്ബ്കളായ എഫ് സി ബാഴ്‌സലോണ ,മാഞ്ചെസ്റ്റെർ യുണൈറ്റഡ് ,യൂ സി സാംപ്‌ടോറിയ ,വില്ലേറാൽ സി എഫ് ,ശക്തർ എഫ് സി എന്നീ ക്ലബ്ബ്കളുടെ അക്കാദമി ടീമുകളും ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട് .
ഫിക്‌സചർ :
മാർച്ച് 28: ഇന്ത്യ U-17 vs ഐ എഫ് കെ സ്റ്റോക്ക്സുണ്ട് (SWE).
മാർച്ച് 29: ഇന്ത്യ U-17 vs ബി സി എൻ എഫ് സി (AUS).
മാർച്ച് 29: ഇന്ത്യ U-17 vs സെഫ് എസ് പി വിദ്രരെൻക്ക (ESP).
മാർച്ച് 30-31: നോക്ക് ഔട്ട് റൗണ്ടുകൾ .
ഇത് കഴിഞ്ഞാൽ ഇന്ത്യൻ ടീം യൂ എസ് എ യും നോർവേ യും അടങ്ങുന്ന നാല് രാഷ്ട്ര സ്‌പോർട് ചൈൻ കപ്പിൽ പണ്ടെടുക്കും
ALL THE BEST TO INDIA U17 FOOTBALL TEAM
ReplyDelete