Tuesday, March 13, 2018

ഷിബിലും സൗരവും ഗോകുലം കേരള എഫ് സിയിൽ




ഫറൂഖ് കോളേജ് താരങ്ങളായ ഷിബിലും സൗരവും ഇനി ഗോകുലം കേരള എഫ് സിയ്ക്കായി കളിക്കും. വരുന്ന സീസണിൽ കളിക്കാനായി ഇരുതാരങ്ങളും ഗോകുലം കേരള എഫ് സിയുമായി കരാർ ഒപ്പിട്ടു. കൂടുതൽ കേരള താരങ്ങൾക്ക് അവസരം നൽകിയാണ് വരുന്ന സീസണിനും ഗോകുലം കേരള തയാറെടുക്കുന്നത്. മലയാളി ഫുട്ബോൾ താരങ്ങൾക്ക് പ്രൊഫഷണൽ ക്ലബ്ബുകളിലേക്ക് അവസരം നേടികൊടുക്കുന്ന "കേരള ഫുട്ബോൾ ലൈവ് " എന്ന കൂട്ടായ്മ വഴിയാണ് ഷിബിലും സൗരവും ഗോകുലം കേരള എഫ് സിയിൽ എത്തുന്നത്. വരും ദിവസങ്ങളിലും കൂടുതൽ കേരള താരങ്ങളെ ടീമിലെത്തിക്കാനാണ് ഗോകുലം മാനേജ്മെന്റ് ശ്രമിക്കുന്നത്

0 comments:

Post a Comment

Blog Archive

Labels

Followers