Thursday, March 22, 2018

അഭിമാനമാണ് രിസ്‌വാൻ അലി




കാൽപന്ത്‌ കളിയുടെ ഈറ്റില്ലമായ കാസർഗോഡിന്റെ മണ്ണിൽ നിന്നും കേരളാ ബ്ലാസ്റ്റേഴ്സിലേക്ക്‌ വീണ്ടുമൊരു താരോദയം എന്ന് മാത്രമല്ല., കോട്ടപ്പുറം എന്ന കൊച്ചു ഗ്രാമത്തിന്റെ സ്വകാര്യ അഹങ്കാരം കൂടിയാണ് റിസ്വാൻ അലി  എന്ന ഇരുപത്തി രണ്ടുകാരൻ..


മൈതാനങ്ങളിൽ നിന്ന് മൈതാനങ്ങളിലേക്കുള്ള ജൈത്രയാത്ര കേരളാ ബ്ലാസ്റ്റേഴ്സിലെത്തി നിൽക്കുമ്പോൾ രിസ്‌വാന്റെ ജന്മനാടായ കോട്ടപ്പുറവും ആഹ്ലാദത്തിമർപ്പിലാണ്... 


തൃക്കരിപ്പൂർ കാരോളം സ്വദേശി മുഹമ്മദലിയുടെയും നീലേശ്വരം കോട്ടപ്പുറം ഫാറൂഖ്‌ നഗറിലെ ഖൈറുന്നിസയുടെയും മകനാണ്., കോട്ടപ്പുറത്ത്‌ കളിച്ചു വളർന്ന രിസ്‌വാനും കുടുംബവും പിന്നീട്‌ പിതാവിന്റെ നാടായ തൃക്കരിപ്പൂരിലേക്ക്‌ താമസം മാറുകയായിരുന്നു.


മുൻഗാമികൾ അല്ലാമാ ഇഖ്ബാൽ ക്ലബിലൂടെ പകർന്നു തന്നെ കാൽപന്ത്‌ കളിയെ സിരകളിലേക്കാവാഹിച്ച കോട്ടപ്പുറം നാടിന് ബ്ലാസ്റ്റേസ്ഴ്സിന്റെ മധ്യനിരയിൽ നിന്ന് കൊമ്പ്‌ കുലുക്കാൻ ഒരു കൊമ്പനെ ലഭിച്ചിരിക്കുന്നു.ഇതിനകം തന്നെ കളിച്ച രണ്ട് മത്സരങ്ങളിൽ രണ്ട് ഗോളുകൾ നേടി മികച്ച പ്രകടനം കാഴ്ച്ച വെച്ചിരിക്കുകയാണ് റിസ്വാൻ . 

കേരള ബ്ലാസ്റ്റേഴ്സിനും കേരള ഫുട്ബാളിനുമായി ഇനിയും ഒരുപാട് നേട്ടങ്ങൾ കൈവരിക്കട്ടെ എന്ന് സൗത്ത് സോക്കേർസും ആശംസിക്കുന്നു .


0 comments:

Post a Comment

Blog Archive

Labels

Followers