നവംബറില്‍ കേരളത്തില്‍ നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സരത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് ക്രിക്കറ്റ് ദൈവവും പ്രതികരിച്ചു . ഫിഫ അംഗീകരമുള്ള ടർഫ് നശിപ്പിക്കരുത് എന്നും , ഫുട്ബോളിനും ക്രിക്കറ്റിനും ബുദ്ദിമുട്ടില്ലാതെ കെ സി എ നിലപാട് സ്വീകരിക്കണമെന്നും കേരള ബ്ലാസ്റ്റേർസ് ഉടമ കൂടിയായ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ട്വീറ്റ് ചെയ്തു .
ബിസിസഐ മത്സരം ആദ്യം സ്പോര്‍ട്സ് ഹബ്ബിനാണ് അനുവദിച്ചതെങ്കിലും കെസിഎയ്ക്ക് മത്സരം കൊച്ചിയില്‍ നടത്തണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ കൊച്ചിയിലേക്ക് മത്സരം മാറ്റി നിശ്ചയിച്ചുവെങ്കിലും ഫുട്ബോള്‍ ആരാധകരില്‍ നിന്നും തിരുവനന്തപുരത്തെ ക്രിക്കറ്റ് ആരാധകരില്‍ നിന്നും ആദ്യം ഒരു പോലെ എതിര്‍പ്പ് ഉയരുകയായിരുന്നു. പിന്നീട് ബ്ലാസ്റ്റേഴ്സ് താരങ്ങളായ ഇയാന്‍ ഹ്യൂം, സികെ വിനീതും റിനോ ആന്റോയുമെല്ലാം #SaveKochiTurf എന്ന സോഷ്യല്‍ മീഡിയ ക്യാംപെയിനു പിന്തുണയുമായി എത്തുകയായിരുന്നു.
കൂടുതൽ ഫുട്ബോൾ വാർത്തകൾക്കായി സൗത്ത് സോക്കേർസ് ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ
https://m.facebook.com/SouthSoccers/
0 comments:
Post a Comment