2017-18 സീസണിൽ ഐ എസ് എൽ - ഐ ലീഗ് സമാന്തരമായി നടന്നതിന് ശേഷം രണ്ട് ലീഗിന്റെ ലയനത്തെ കുറിച്ച് ഫിഫ, എഎഫ്സി എന്നിവയിൽ നിന്ന് യാതൊരു പ്രതികരണവും ലഭിക്കാത്തതിനാലും സ്റ്റേക്ക് ഹോൾഡേഴ്‌സും പല കാര്യങ്ങളിൽ വിട്ട് വീഴ്ചക്ക് തയ്യാറാവാതിനാലും AIFF ലീഗ് ഘടനയിൽ അടുത്ത സീസണിലും രണ്ട് ലീഗും സമാന്തരമായി തന്നെ നടത്തുമെന്ന് ഏഷ്യൻ ഏജ് റിപ്പോർട്ട് ചെയ്യുന്നു .
അതെന്തായാലും ഇതിനർഥം 2018-19 സീസണിൽ എ എഫ് സി ചാമ്പ്യൻസ് ലീഗ് സ്ലോട്ട് ഐ ലീഗ് ചാമ്പ്യന്മാർക്കും , എ എഫ് സി പ്ലേയ് ഓഫ് സ്ലോട്ട് ഐ എസ് എൽ ചാമ്പ്യന്മാർക്കും തന്നെയായിരിക്കും .
കൂടാതെ 2019 ജനുവരിയിൽ യൂ എ യിൽ നടക്കുന്ന ഏഷ്യൻ കപ്പിന് ഇന്ത്യൻ നാഷണൽ ടീമിന് നേരത്തെ തയ്യാറെടുപ്പുകൾ നടത്താനായി സമയം അനുവദിക്കാൻ വേണ്ടി രണ്ട് ലീഗും നേരത്തെ ഒക്ടോബെറിൽ തന്നെ തുടങ്ങും .
0 comments:
Post a Comment