എ ടി കെ സ്‌ട്രൈക്കർ ജയേഷ് റാണ ടീമിൽ തുടരും , പുതിയ കരാർ മൂന്ന് വർഷത്തേക്ക് .2017/ 18 മോശം പ്രകടനത്തിനെ തുടർന്ന് അടുത്ത സീസണിൽ മികച്ച ടീമൊരുക്കി തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ് എ ടി കെ .നിലവിലെ അവരുടെ ഗോൾ കീപ്പർ ദെബ്ജിത്തിനെ ഒഴിവാക്കി മുബൈ സിറ്റി എഫ് സി യിൽ നിന്ന് രണ്ട് ഗോൾകീപ്പറെ കൂടി സൈൻ ചെയ്തിരിക്കുകയാണ് . അരിന്ദം ഭട്ടാചാര്യയും ആവിലാഷ് പോളുമാണ് ഈ രണ്ട് താരങ്ങൾ . രണ്ട് വർഷത്തെ കരാറിലാണ് ഈ താരങ്ങളെ എത്തിക്കുന്നത് .
ബെംഗളൂരു എഫ് സി മിഡ്‌ഫീൽഡർ ലെന്നി റോഡ്‌റിഗസ് ഇനി എഫ് സി ഗോവക്ക് വേണ്ടി ബൂട്ടണിയും .ഈ സീസണിൽ ലെന്നി ഒരു ഗോളും അസിസ്റ്റും നേടിയിട്ടുണ്ട് .
0 comments:
Post a Comment