Wednesday, March 14, 2018

ഐ ലീഗ് സെക്കന്റ് ഡിവിഷനിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾ കൊച്ചി കലൂർ സ്റ്റേഡിയത്തിൽ, എഫ് സി കേരളയുടെ തൃശ്ശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ വെച്ചും




ലീഗ് രണ്ടാം ഡിവിഷൻ ഇന്ന് കൊൽക്കത്തയിലെ ഭരസാഥ് സ്റ്റെഡിയത്തിൽ അരങ്ങേറ്റം കുറിച്ചു  . കേരളത്തിൽ നിന്ന് കേരള ബ്ലാസ്റ്റേർസും എഫ് സി കേരളയും  രണ്ടാം ഡിവിഷനിൽ മത്സരിക്കും .കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ കൊച്ചി കലൂർ ജവാഹർലാൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കും , എഫ് സി കേരളയുടെ തൃശ്ശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ വെച്ചും .





രണ്ട് ഘട്ടങ്ങളായാണ് സെക്കന്റ് ഡിവിഷൻ മത്സരങ്ങൾ നടക്കുക. പ്രാഥമിക റൗണ്ടിൽ 18 ടീമുകളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാകും  മത്സരങ്ങൾ. കേരത്തിന്റെ ടീമുകളായ കേരള ബ്ലാസ്റ്റേഴ്സും - എഫ് സി കേരളയും ഓരേ ഗ്രൂപ്പിൽ (ഗ്രൂപ്പ് ബി യിൽ ) കൊമ്പ് കോർക്കും . ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം മാർച്ച് 16നും എഫ് സി കേരളയുടെ മാർച്ച് 17 നും തുടങ്ങും .



ഹോം, എവേ രീതിയിലാകും മത്സരങ്ങൾ നടക്കുക.ശേഷം ഒരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർക്ക് ഫൈനൽ റൗണ്ടിന് യോഗ്യത ലഭിക്കും. പക്ഷേ ഏതെങ്കിലും എസ് എല്ലിന്റെ റിസർവ് ടീമിനാണ് ആദ്യ രണ്ടു സ്ഥാനങ്ങൾ ലഭിച്ചാൽ അവരെ ഒഴിവാക്കി അടുത്ത ക്ലബ്ബിന് ഫൈനൽ റൗണ്ട് യോഗ്യത ലഭ്യമാകും. ഫൈനൽ റൗണ്ട് മത്സരങ്ങൾ ഒരു സെന്ട്രൽ വേദിയിലാകും നടക്കുക. അതിൽ വിജയിക്കുന്നവർക്ക്  മെയിൻ ലീഗിന് യോഗ്യത ലഭിക്കും. കേരള ബ്ലാസ്റ്റേഴ്സും എഫ് സി കേരളയും തമ്മിലുള്ള കേരളത്തിന്റെ ഡെർബി ഏപ്രിൽ 12ന്  തൃശ്ശൂരിലും ഏപ്രിൽ 26ന് കൊച്ചിയിൽ വെച്ചും കാണാം .


0 comments:

Post a Comment

Blog Archive

Labels

Followers