Monday, March 12, 2018

നിഖിൽ കാദമിനെയും സിമ്രൻജീത് സിങ്ങിനെയും ടീമിലെത്തിക്കാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി



ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2017/8 സീസണിൽ ലീഗിൽ വളരെ മോശം പ്രകടനം കാഴ്ച്ച വെച്ച ടീമുകളിൽ ഒന്നാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി .   സീസണിൽ വൈകിയ വേളയിലെ സൈനിങ്ങുകൾ നോർത്ത് ഈസ്റ്റിന്റെ പ്രകടനത്തെ ബാധിച്ചു . അത് കൊണ്ട് തന്നെ അടുത്ത സീസണിൽ മികച്ച ടീമൊരുക്കാനുള്ള തയ്യാറെടുപ്പോയിലാണ് നോർത്ത് ഈസ്റ്റ് മാനേജ്‌മന്റ് .


സ്പോർട്സ് കീടാ റിപ്പോർട്ട് അനുസരിച്ച് മോഹൻ ബഗാൻ വിങ്ങർ നിഖിൽ കാദമിനെയും ഡൽഹി ഡയനാമോസ് താരം സിമ്രൻജീത് സിങ്ങിനെയും ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി . സീസണിൽ മികച്ച പ്രകടനങ്ങൾ കാഴ്ച്ച വെച്ച് മോഹൻ ബഗാന് വേണ്ടി തിളങ്ങിയ താരമാണ് നിഖിൽ . സിമ്രൻജീത് ഡൽഹിക്ക് വേണ്ടി സീസണിൽ ഒരു മത്സരം മാത്രമേ കളിച്ചിട്ടുള്ളൂ .

0 comments:

Post a Comment

Blog Archive

Labels

Followers