Wednesday, March 28, 2018

ഇനിയും കോൺസ്റ്റന്റൈൻ തുടരണോ ?? #ConstantineOut



ക്യാപ്റ്റൻ ലീഡർ ലെജൻഡ് സുനിൽ ഛേത്രിയുടെ സാനിദ്യം 

 എത്രത്തോളം നിർണായകമാണെന്ന് ഇന്ന് ഒരിക്കൽ കൂടി തെളിഞ്ഞു . പക്ഷെ ഒന്ന് ചോദിക്കട്ടെ ഛേത്രി ഇല്ലാതെ ഇന്ത്യൻ ടീമിന് മികച്ച പ്രകടനമോ ജയിക്കാനോ ആകില്ലേ , തീർച്ചയായും കഴിയുമായിരുന്നു ഇന്ത്യൻ കോച്ച് കോൺസ്റ്റന്റൈൻ ശെരിയായ ടീം സെലെക്ഷനും ടാക്ടിക്‌സും നടത്തിയിരുന്നുവെങ്കിൽ .


ഒന്നാമതായി, 2016 ജൂൺ മുതൽ ഒരു ഗോളും  നേടാത്ത സുമീത് പാസിയെ സെലക്ട് ചെയ്യുന്നത് എന്തിനെന്ന് അറിയുന്നില്ല ,ഒരുപാട്  അർഹതയുള്ള കളിക്കാർ ഉണ്ടായിട്ടും പാസി സീസണിൽ രണ്ട് മത്സരങ്ങൾ കളിച്ചു . മാന്ദർ, ബ്രാൻഡോൺ , ബിക്രംജിത്, ബേക്കെ , ബുയിതങ്ങ്, ചങ്ടെ, ജെറി തുടങ്ങിയ അർഹതയുള്ള മികച്ച താരങ്ങളെ അവഗണിച്ചു. റഫിഖ്, ജൈറു.. എന്നിങ്ങെനെയുള്ള  താരങ്ങൾക്ക് അവസരവും നൽകുന്നു . കുറച്ചു കാലങ്ങളോളം ഔട്ട് ഫോം ആയ റോബിൻ സിങ്ങിനും അവസരങ്ങൾ നൽകി .ഒരു ശെരിയായ റൈറ്റ് ബാക്കിനെ തിരിച്ചെടുക്കുന്നില്ല.


4-4-2 ഫോർമേഷനിൽ  കോൺസ്റ്റന്റൈൻ  2 സെന്റർ ഫോർവേഡുമായി അദ്ദേഹം കളി ആരംഭിക്കുന്നു, ഇത് മിഡ്ഫീൽഡിൽ ഏറ്റവും മോശമായിട്ട് ബാധിക്കുന്നു , 90 മിനിറ്റും ഒരു മാറ്റവും വരുത്താതെ ഇതേ രീതിയിൽ കളിപ്പിക്കുന്നു സീസണിൽ ഏറ്റവും മികച്ച ഇന്ത്യൻ സെൻട്രൽ ഡിഫെൻസിവ് മിഡ്‌ഫീൽഡറായ ധനപാൽ ഗണേഷിന് അവസരം നൽകുന്നതിന് പകരം സീസണിൽ  ഏറ്റവും മോശം പ്രകടനം കാഴ്ച്ച വെച്ച റഫീക്കിനും , റൗളിൻ ബോർജിസിനും  അദ്ദേഹം കളിപ്പിക്കാൻ ഇഷ്ടപ്പെടുന്നു.

പ്രതീക്ഷിച്ച പോലെ മിഡ്ഫീൽഡ് തകരുന്നു അല്ലെങ്കിൽ അങ്ങെനെ ഒന്ന് ഉണ്ടൊ എന്ന് സംശയമാണ് .തുടക്കത്തിൽ ജെറിക്ക് പകരം നാരായൺ ദാസിനെ ഇറക്കിയതും ഇന്ന് പിഴച്ചു .


5അടി 8ഇഞ്ചുള്ള ഏഷ്യൻ കളിക്കാരുടെ മുമ്പിൽ രണ്ട് സ്‌ട്രൈക്കറെ വെച്ച് സ്ഥിരം ശൈലിയായ ലോങ്ങ് ബോൾ ടാക്ടിക്സ് തന്നെ ഉപയോഗിക്കുന്നു . അതെ ബെർബെറ്റോവ് പറഞ്ഞത് പോലെ ചിപ്പ് ദി ബോൾ ടു ദി സ്‌ട്രൈക്കർ , പക്ഷെ 

സ്ട്രൈക്കറിന്റെ ചെസ്റ്റിലേക്ക് ചിപ്പ് ശരിക്കും ഫലിച്ചില്ല . തന്ത്രപരമായി കോൺസ്റ്റന്റൈൻ  വൻ പരാജയം തന്നെ എപ്പോഴും ഒരു മാറ്റവും ഇല്ലാതെ അതെ തന്ത്രങ്ങൾ പയറ്റുന്നു , നല്ലൊരു ടീമിന്റെ മുമ്പിൽ എത്തുമ്പോൾ എട്ട് നിലയിൽ പൊട്ടൻ ഇത് തന്നെയാണ് കാരണം .


ലബനാനെയും ഫലസ്തീനെയും പോലുള്ള ശക്തമായ ടീമുകളോട് മുടന്ത് ന്യായങ്ങൾ പറഞ്ഞ് കൊണ്ട് നമ്മൾ നേപ്പാളിനെ പോലെയുള്ള രാജ്യങ്ങളോട് കളിക്കുന്നത് ഇത് കൊണ്ട് തന്നെ . ജൂണിൽ ഇന്ത്യ വമ്പൻ ടീമുകളായ സൗത്ത് ആഫ്രിക്ക , ന്യൂസിലാൻഡ് , ഹോങ്കോങ്ങുമായി ചതുരാഷ്ട്ര പര്യടനം നടക്കുന്നുണ്ട് . അവർ അവരുടെ ടീമിനെ തന്നെ അയച്ചാൽ അന്ന് പൂർണമായി കോൺസ്റ്റന്റിന്റെ പരാജയം നമ്മൾ കാണും കൂടെ ഇന്ത്യയുടേയും .ഇന്ന് ജയിച്ചൊരുന്നുവെങ്കിൽ നമ്മൾ ഏഷ്യൻ കപ്പ് ഡ്രാ തെരഞ്ഞെടുക്കുമ്പോൾ പൊട്ട് 2 ഇൽ ആകുമായിരുന്നു .ഇത് ആദ്യ സ്റ്റേജിൽ എളുപ്പമുള്ള രാജ്യങ്ങളോട്  ഏറ്റുമുട്ടാൻ സഹായിച്ചേനെ . ഇന്നത്തോടെ  ഇന്ത്യ റാങ്കിങ്ങിൽ താഴ്ന്ന് വീണ്ടും 105ഇലേക്ക് എത്തും . നിലപാടോടെ മുന്നോട്ട് പോയാൽ ഏഷ്യ കപ്പ് നേടാമെന്നത് ഒരു സ്വപ്നം മാത്രമായി നിലനിൽക്കും  .ഇനിയും കോൺസ്റ്റന്റൈൻ നല്ലൊരു ടീം സെലെക്ഷൻ നടത്തി നിലപാടിൽ  മാറ്റം വരുത്താതെ തുടരുന്നതിൽ അർത്ഥമില്ല .. അതെ അത് വരെ #ConstantineOut..

0 comments:

Post a Comment

Blog Archive

Labels

Followers