ഹോങ്കോങ്ങിൽ നടക്കുന്ന ജോക്കി ക്ലബ് ഫുട്ബോൾ ടൂർണമെന്റിൽ അവസാന മത്സരവും കീഴടക്കി ഇന്ത്യ U16 പുലിക്കുട്ടികൾ .ഇന്ന് നടന്ന മത്സരത്തിൽ ആതിഥേയരായ ഹോങ്കോങ്ങിനെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് തകർത്തെറിഞ്ഞത് .18 ആം മിനിറ്റിലും 27ആം മിനിറ്റിലും ഹോങ്കോങ്ങിന്റെ വല കുലുക്കി ബെഖേ ആദ്യ പകുതി രണ്ട് ഗോളിന്റെ ലീഡിൽ അവസാനിച്ചു .രണ്ടാം പകുതിയിൽ ഇറങ്ങിയ ഇന്ത്യ ആദ്യ നിമിഷം തന്നെ രോഹിത് ധനുവിന്റെ ഗോളിൽ സ്കോർ മൂന്നാക്കി ഉയർത്തി . 74ആം മിനിറ്റിലും 76ആം മിനിറ്റിലും രണ്ട് ഗോളുകൾ തിരിച്ചടിച്ച് ഹോങ്കോങ് വിജയ പ്രതീക്ഷകൾ നിലനിർത്തി .പക്ഷെ ഇന്ത്യൻ പുലിക്കുട്ടികൾ പതറിയില്ല ഇഞ്ചുറി ടൈമിൽ ലാൽറോഖിമ ഇന്ത്യക്ക് നാലാമത്തെ ഗോൾ നേടി വിജയം ഉറപ്പിച്ചു .
ഹോങ്കോങ് കീഴടക്കി ഇനി മിഷൻ സ്പൈൻ . ഇനി ഇന്ത്യൻ പുലിക്കുട്ടികൾ സ്പൈനിലേക്ക് തിരിക്കും .അവിടെ ലീഗ് ടൂർണമെന്റിലും നോക്ക് ഔട്ട് ടൂർണമെന്റ്ലും മത്സരിക്കും.വമ്പൻ ക്ലബ്ബ്കളായ എഫ് സി ബാഴ്‌സലോണ,മാഞ്ചെസ്റ്റെർ യുണൈറ്റഡ് ,യൂ സിസാംപ്‌ടോറിയ ,വില്ലേറാൽ സി എഫ് ,ശക്തർഎഫ് സി എന്നീ ക്ലബ്ബ്കളുടെ അക്കാദമിടീമുകളും ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.
ഫിക്‌സചർ :
മാർച്ച് 28: ഇന്ത്യ U-17 vs ഐ എഫ് കെ സ്റ്റോക്ക്സുണ്ട് (SWE).
മാർച്ച് 29: ഇന്ത്യ U-17 vs ബി സി എൻഎഫ് സി (AUS).
മാർച്ച് 29: ഇന്ത്യ U-17 vs സെഫ് എസ് പി വിദ്രരെൻക്ക (ESP).
മാർച്ച് 30-31: നോക്ക് ഔട്ട് റൗണ്ടുകൾ .
CONGRATULATIONS TO INDIAN U16 FOOTBALL TEAM
ReplyDeleteCONGRATULATIONS TO INDIAN U16 FOOTBALL TEAM
ReplyDelete