ഹീറോ ഐ ലീഗ് ചാമ്പ്യന്മാരായ മിനിർവ പഞ്ചാബ് എഫ് സി സൂപ്പർ കപ്പ് കളിക്കാനുള്ള ചിലവ് വഹിക്കാൻ ആകില്ല എന്ന കാരണം പറഞ്ഞാണ് സൂപ്പർ കപ്പിൽ നിന്ന് പിന്മാറുമെന്ന് പറഞ്ഞിരുന്നത് . തിങ്കളാഴ്ച്ച നടന്ന ഡ്രായിൽ ജംഷഡ്‌പൂർ എഫ് സി ആയിരുന്നു സൂപ്പർ കപ്പിൽ മിനിർവയുടെ എതിരാളികളായി തെരെഞ്ഞെടുത്തത് .
എന്നാൽ മിനിർവ സൂപ്പർ കപ്പിൽ നിന്ന് പൂർണമായി പിന്മാറിയിട്ടില്ല എന്നും , ഇതിനായി വഹിക്കേണ്ടി വരുന്ന ചിലവ് ചൂണ്ടി കാട്ടി ഫെഡറേഷന് കത്ത് അയച്ചതായാണ് അറിയാൻ കഴിയുന്നത് . അത് കൊണ്ട് സൂപ്പർ കപ്പിൽ കളിക്കാൻ പ്രേത്യേഗം സബ്സിഡി നൽകണമെന്നും മിനിർവ ആവശ്യപെടുന്നു .
മിനിർവ യുടെ ആവശ്യങ്ങൾ നിറവേറ്റിയില്ലങ്കിൽ പിന്മാറുമെന്ന ഭീഷണിയിലാണ് കത്ത് . പക്ഷെ ഫെഡറേഷന് പറയാനുള്ളത് ഇങ്ങനെ , ഐ ലീഗിനും ഫെഡറേഷൻ കപ്പിനായും എല്ലാ വർഷം 45 ലക്ഷം രൂപ അനുവദിക്കാറുണ്ട് . അത് ഈ സീസണിൽ ഐ ലീഗിനും സൂപ്പർ കപ്പിനായും 75 ലക്ഷമായി ഉയർത്തിയതാണ് , പിന്നെ എങ്ങനെ ചിലവ് വഹിക്കാൻ ആകില്ല എന്ന് പറയുന്നത് എന്നാണ് ഫെഡറേഷന്റെ ചോദ്യം .
മറ്റൊരു കാരണം മിനിർവ പിന്മാറാനായി ചൂണ്ടി കാണിക്കുന്നത് ഒരു നോക്ക് ഔട്ട് ടൂര്ണമെന്റിനായി താരങ്ങൾക്ക് രണ്ട് മാസത്തേക്ക് കൂടുതൽ വേദനം നൽകണം എന്നാണ് . എന്നാൽ ഫെഡറേഷന്റെ അഭിപ്രായത്തിൽ ഓരോ താരത്തിനെയും ഫിഫ നിയമ പ്രകാരം മെയ് വരെ ആയിരിക്കണം കരാർ , അങ്ങനെ വരുമ്പോൾ എങ്ങനെ അത് കൂടുതൽ വേദനം നൽകേണ്ടി വരുന്നത് . ഒരു താരത്തിനെ സൈൻ ചെയ്യുമ്പോൾ മെയ് വരെയുള്ള കരാറിന് ഇത്ര തുക എന്നായിരിക്കും നിശ്ചയിക്കുക . അപ്പോൾ എങ്ങനെ കൂടുതൽ നൽകേണ്ടി വരുമെന്നാണ് ഫെഡറേഷൻ ഉന്നയിക്കുന്ന ചോദ്യം .
മിനിർവയുടെ ഇമൈലിന് മറുപടി ഫെഡറേഷൻ നൽകിയിട്ടുണ്ടെന്നും സൂപ്പർ കപ്പിൽ നിന്ന് പിന്മാറിയാൽ ഡിസിപ്ലിനറി കമ്മിറ്റി നടപടി എടുക്കുമെന്ന് എ ഐ എഫ് എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ് വ്യക്തമാക്കി . കൂടാതെ സൂപ്പർ കപ്പ് വിജയികൾക്കായി 25 ലക്ഷം രൂപയും റണ്ണേഴ്‌സിന് 15 ലക്ഷം രൂപ സമ്മാന തുക ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു .
0 comments:
Post a Comment