തളർത്താനാണ് ഭാവമെങ്കിൽ കുതിക്കാനാണ് തീരുമാനം
'ചെറുതിന്റെ' വലിയ കളികൾ കാണാൻ ഇരിക്കുന്നതേ ഉള്ളു.
ഒരു വ്യാഴവട്ടത്തെ ഇടവേളക്ക് ശേഷം സന്തോഷ് ട്രോഫി നേടിയതിൽ മുഖ്യ പങ്ക് വഹിച്ച ജിതിൻ എം എസ് അന്ന് വൻ ക്ലബുകളുടെ നോട്ടപുള്ളിയായിരുന്നു. എഫ് സി കേരളയുടെ ആക്രമണങ്ങൾക്ക് കുന്തമുനയായിരുന്ന ജിതിൻ കേരള ബ്ലാസ്റ്റേഴ്സിലേക്കായിരുന്നു കൂടുമാറിയത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി സീനിയർ ടീമിൽ ഒരിക്കൽ പോലും അവസരം ലഭിച്ചില്ല. ഈ സീസണിൽ ക്യാംപിലെ ജിതിൻ ഒഴിച്ച് എല്ലാവരെയും (റിസർവ് താരങ്ങളെപ്പോലും ഉൾപ്പെടുത്തി ) വിദേശപര്യടനത്തിന് പോയപ്പോൾ കടുത്ത അവഗണയിൽ മനം നൊന്തുപോയ ആ യുവതാരം ബ്ലാസ്റ്റേഴ്സിനോട് അകലുകയായിരുന്നു. ഒരിക്കൽ കൂടി സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് വിളിക്കപ്പെട്ട ജിതിൻ തന്റെ പ്രതിഭ എന്താണെന്ന് തന്നെ തഴഞ്ഞവർക്കുള്ള മറുപടിയായി കളത്തിൽ കാണിച്ചു കൊടുത്തിരിക്കുകയാണ്. തമിഴ്നാടിനെതിരെ നേടിയ ആറു ഗോളുകളിൽ കേരള ടീമിനായി ജിതിൻ എം എസ് വക സംഭാവന എണ്ണം പറഞ്ഞ രണ്ടെണ്ണമാണ്.ഭാവിയുടെ വാഗ്ദാനമായ ഒരു കളിക്കാരനെ തളർത്താൻ കളത്തിനു പുറത്ത് കളിക്കുന്നവർക്ക് ഒല്ലൂർക്കാരുടെ 'ചെറുതിന്റെ' മറുപടി കളത്തിലൂടെ തന്നെയാണ്. അതു തന്നെയാണ് ഹീറോയിസം
0 comments:
Post a Comment