ഖത്തർ സ്വപ്നങ്ങളിലേക്ക് പന്തടിക്കാൻ നീലപട
ഖത്തർ വേദിയാകുന്ന 2022 ഫുട്‌ബോൾ ലോകകപ്പിന് കാഹളം മുഴങ്ങുകയായി.യോഗ്യത മത്സരങ്ങളിലൂടെ ആട്ടികുറുക്കിയെടുക്കുന്ന 32 ടീമുകൾക്ക് വിശ്വവേദിയിൽ ഏറ്റുമുട്ടാം.ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ യോഗ്യത സ്വപ്ന്‌ങ്ങൾക്ക് നിറം പകരാൻ നാളെ ആസാമിന്റെ മണ്ണ് തുടിക്കും. ഗുവാഹത്തിയിൽ അറേബ്യൻ രാജ്യമായ ഒമാനാണ് ഇന്ത്യയുടെ എതിരാളികൾ.വൈകീട്ട് 7.30 നാണ് മത്സരം.മത്സരത്തിന്റെ ടിക്കറ്റുകൾ വിറ്റുതീർന്നത് ആരാധകരെ ആവേശത്തിലാഴ്ത്തുന്നു. കോച്ച് സ്റ്റിമാകിന്റെ പുതിയ തന്ത്രങ്ങളിൽ പ്രതീക്ഷയർപ്പിക്കുകയാണ് ടീം ഇന്ത്യ. റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ മുന്നിലുള്ള ഒമാനെ തോൽപ്പിച്ച് മുന്നേറാൻ കഴിയുമെന്നാണ് ആരാധകപ്രതീക്ഷ.2023 ഏഷ്യാ കപ്പിനുള്ള യോഗ്യത മത്സരങ്ങൾ കൂടിയാണിത്.
© SouthSoccers
0 comments:
Post a Comment