ജിതിൻ എം എസിനെ തഴഞ്ഞു കൊണ്ട് വീണ്ടും ബ്ലാസ്റ്റേഴ്‌സ്
കേരള ഫുട്ബോളിൽ മികച്ച യുവതാരം എന്ന് വിലയിരുത്തപ്പെട്ട ജിതിൻ എം എസ് പ്രീ സീസൺ ടൂറിൽ ഉൾപ്പെടുത്തിയില്ല. കേരളത്തിന്റെ സന്തോഷ് ട്രോഫി കിരീട നേട്ടത്തിന് മുഖ്യ പങ്കു വഹിച്ച ജിതിൻ എം എസ് കഴിഞ്ഞ സീസണിൽ മുഴുവൻ റിസർവ് ടീമിന്റെ ഭാഗമായിരുന്നു.എഫ് സി കേരള ടീമിന്റെ അവിഭാജ്യ ഘടകമായ ജിതിനെ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തപ്പോൾ മികച്ച ഒരു സ്‌ട്രൈക്കറുടെ അഭാവം തീർക്കുമെന്നാണ് കരുതിയത്. എന്നാൽ റിസർവ് ടീമിന്റെ ഭാഗമായി തളച്ചിടുകയാണ് ചെയ്തത്. ഇടക്ക് ഓസോൺ എഫ് സിയിൽ ലോണിൽ പോയപ്പോൾ മികച്ച പ്രകടനം കാഴ്ച വെച്ച ജിതിനെ ഇടക്ക് വെച്ച് ബ്ലാസ്റ്റേഴ്‌സ് തിരിച്ചു വിളിച്ചെങ്കിലും സീനിയർ ടീമിൽ ഇടം നൽകാതെ മാറ്റി നിർത്തി. ഇത്തവണത്തെ പ്രീ സീസണിൽ യു എ ഇ യിലേക്ക് പോകുന്ന ടീമിലും അവസരം നൽകാതെ മാറ്റിനിർത്തുന്നതിലെ യുക്തിയാണ് മനസ്സിലാകാത്തത്. ഒരു മികച്ച താരത്തിന് പ്രീ സീസണിൽ പോലും അവസരം നൽകാതെ ഫോമിൽ ഇല്ലാത്ത കളിക്കാരെ വെച്ച് ഇത്തവണ കപ്പടിക്കുമെന്ന് വിശ്വസിക്കുക വയ്യ.എന്തു കൊണ്ട് ജിതിൻ എം എസിന് അവസരങ്ങൾ നിഷേധിക്കപ്പെടുന്നു എന്ന് ബ്ലാസ്റ്റേഴ്‌സ് വിശദീകരണം നൽകേണ്ടിയിരിക്കുന്നു. പരിക്കോ മറ്റു പറയത്തക്ക പ്രശ്നങ്ങളോ ജിതിന് ഉള്ളതായി അറിയപ്പെടുന്നില്ല. ഒന്നുകിൽ കളിപ്പിക്കുക.അല്ലെങ്കിൽ മറ്റു വല്ല ടീമിലേക്കും ട്രാൻസ്ഫർ നൽകി കളിക്കാൻ അവസരം നൽകുക. ഇന്ത്യയുടെ അടുത്ത വിജയൻ എന്ന് വരെ വാഴ്ത്തപ്പെട്ട ഒരു യുവ പ്രതിഭ ബ്ലാസ്റ്റേഴ്സിന്റെ പിന്നാമ്പുറങ്ങളിൽ കിടന്ന് നശിക്കുന്നത് അനുവദിക്കാനാകില്ല.

0 comments:
Post a Comment