രണ്ട് സീസണിലും, പ്രീ സീസണ് പോലും കളിക്കാനാകാഞ്ഞിട്ടും ബ്ലാസ്റ്റേഴ്‌സിനെ തള്ളാതെ ജിതിൻ
ജിതിൻ എം എസ് എന്ന യുവ പ്രതിഭയെ മാത്രം പ്രീ സീസണിൽ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ജിതിൻ തന്റെ ഭാഗം വിശദീകരിച്ചു കൊണ്ട് രംഗത്ത് വന്നത്.
എല്ലാവർക്കും നന്ദി അറിയിച്ചു കൊണ്ട് തുടങ്ങുന്ന പോസ്റ്റിൽ കോച്ചിന്റെ പ്ലാനിൽ തന്റെ ഭാഗം വരുമ്പോൾ ഗ്രൗണ്ടിൽ താൻ ഉണ്ടാകുമെന്ന് താരം ഉറപ്പു പറയുന്നുണ്ട്.താൻ ഇട്ട ഇൻസ്റ്റാഗ്രാം സ്റ്റോറി തെറ്റിദ്ധരിച്ചുകൊണ്ട് വന്ന ചർച്ചകളുടെ പേരിൽ ടീമിനെ ആരും മോശമായി ചിത്രീകരിക്കരുത് എന്നും അപേക്ഷിക്കുന്നുണ്ട്.
ഗൾഫിൽ നടക്കുന്ന പ്രീ സീസൺ മത്സരങ്ങളിൽ ജിതിൻ ഒഴിച്ച് മുഴുവൻ പേരെയും കൊണ്ട് പോയതാണ് വിവാദങ്ങൾക്കു കാരണം. പരിക്കോ മറ്റു പ്രശ്നങ്ങളോ ഇല്ലാതിരുന്ന ജിതിനെ മാറ്റി നിർത്തിയത് ചോദ്യം ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിലും പ്രീ സീസണിൽ ജിതിൻ ഒഴിവാക്കപെട്ടിരുന്നു. അപ്പോൾ ആദ്യ വർഷം ആയതിനാൽ എന്നാണ് മറുപടി കിട്ടിയത്. എന്നാൽ രണ്ടാം സീസണിലും ഇത്തവർത്തിക്കപ്പെട്ടപ്പോൾ അതും ജിതിൻ ഒഴിച്ച് മുഴുവൻ പേരെയും കൊണ്ടു പോയതാണ് വിവാദമായത്. ഇതു അനാവശ്യ ചർച്ചകൾക്ക് വഴിവെക്കുമെന്ന് കണ്ടാണ് ജിതിൻ തന്നെ രംഗത്ത് വന്നത്.
0 comments:
Post a Comment