ഹീറോ സൂപ്പർ കപ്പിൽ ഓരോ 25 അംഗ ടീം സ്‌ക്വാഡിൽ 6 വിദേശികൾക്ക് സാധ്യത , ഫീൽഡിൽ 5 പേരും .സൂപ്പർ കപ്പ് തിയതികൾ തീരുമാനിച്ചപ്പോൾ മാറ്റി വെച്ച തീരുമാനം ആയിരുന്നു ഓരോ ടീം സ്‌ക്വാഡിൽ എത്ര വിദേശ താരങ്ങൾ വേണമെന്ന് .നിലവിൽ ഐ ലീഗിൽ സ്‌ക്വാഡിൽ ആറും - ഐ എസ് എല്ലിൽ എട്ടുമാണ് ഉള്ളത് .റിപ്പോർട്ടുകൾ അനുസരിച്ച് എ ഐ എഫ് എഫ് ലീഗ് കമ്മിറ്റി മെമ്പർമാരും ഐ എസ് എൽ അധികൃതരും രണ്ട് ലീഗിലെ ക്ലബ്ബ്കളുടെ വിദേശ താരങ്ങളുടെ എണ്ണം തുല്യത വരുത്താൻ തീരുമാനിച്ചിരിക്കുകയാണ് . അങ്ങനെ വരുമ്പോൾ ഐ എസ് എൽ ക്ലബ്ബ്കളുടെ എണ്ണം എട്ടിൽ നിന്ൻ ആറായി ചുരുക്കും .
ഐ എസ് എലിൽ നിന്നും ഐ ലീഗിൽ നിന്നും ആദ്യ ആറു സ്ഥാനകാർക്കായിരിക്കും സൂപ്പർ കപ്പിലേക്ക് നേരിട്ടു യോഗ്യത ലഭിക്കുക. ശേഷിക്കുന്ന നാല് സ്ലോട്ടുകളിലേക്കുള്ള ടീമുകളെ ഐ എസ് എല്ലിലെയും ഐ ലീഗിലെയും ടീമുകളെ ഉൾപെടുത്തിയുള്ള യോഗ്യത റൗണ്ടിലൂടെയാകും തീരുമാനിക്കുക.
16 ടീമുകളെ 4 ഗ്രൂപ്പുകളാക്കി തിരിച്ചു ഗ്രൂപ്പ് ജേതാക്കൾക്കാകും സെമിയിലേക്ക് മുന്നേറാൻ സാധിക്കുക.യോഗ്യത മത്സരങ്ങൾ മാർച്ച് 12 മുതൽ മാർച്ച് 31 വരെ നടക്കും . ഫൈനൽ റൗണ്ടുകൾ മാർച്ച് 31 മുതൽ ഏപ്രിൽ 22 വരെയാണ് .വേദി കട്ടക്കും ബുബനേഷ്വെറും .
0 comments:
Post a Comment