Tuesday, March 6, 2018

മാർച്ച് എട്ട് - ഐ ലീഗ് ചാമ്പ്യന്മാരെ നിർണയിക്കുന്ന ചക്രവ്യൂഹം



മാർച്ച് എട്ട് - മൂന്ന് മത്സരങ്ങൾ ആറ് ടീമുകൾ, ഇത് ആദ്യമായിരിക്കും ഇന്ത്യൻ ഫുട്ബാൾ ലീഗിൽ ചാമ്പ്യന്മാരെയും പിന്തള്ളപ്പെടുന്ന ടീമിനെയും ഓരേ ദിവസം നിർണയിക്കുക. ഒരു പക്ഷെ ഇങ്ങനെയൊരു ക്ലൈമാക്സ് ഫുട്ബോൾ ലീഗ് ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമാണ് . ഇതുപോലൊരു ചക്രവ്യൂഹം കണ്ട് അമ്പരന്ന് നിൽക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ നിരീക്ഷകരും ആരാധകരും .ഇതേ ദിവസം രണ്ട് ടീമുകളിൽ ആര് സൂപ്പർ കപ്പിലെക്ക് നേരിട്ടുള്ള യോഗ്യത നേടും എന്ന് കൂടി തീരുമാനിക്കും .

മിനിർവ പഞ്ചാബ് എഫ് സി , നെറോക്ക എഫ് സി , ഈസ്റ്റ് ബംഗാൾ , മോഹൻ ബഗാൻ നാല് ടീമുകളും ചാമ്പ്യന്മാരാകാനുള്ള ത്രില്ലർ ക്ലൈമാക്സിൽ  നിൽക്കുകയാണ് .


ലീഗ് ആര് നേടും ?? ഒരു ദിവസം ..ഒരു ചോദ്യം ? ഉത്തരം നമുക്ക് നോക്കാം :

 

മിനിർവ പഞ്ചാബ് എഫ് സി 




17 മത്സരങ്ങളിൽ നിന്ന് 32 പോയിന്റ് ,അവസാന മത്സരം ചർച്ചിൽ ബ്രോതേഴ്സിനെതിരെ , എങ്ങനെ ചാമ്പ്യന്മാരാകും .. ഉത്തരം നിസ്സാരം ചർച്ചിൽ ബ്രോതേഴ്സിനെതിരെ ജയിക്കുക .ജയിച്ചാൽ 35 പോയിന്റുകളോടെ ചാമ്പ്യന്മാരാകാം .


ഇനി സമനില ആയാൽ നെറോക്ക ഈസ്റ്റ് ബംഗാളിനോട് ജയിക്കുകയും വേണം മോഹൻ ബഗാൻ ഗോകുലം കേരള എഫ് സി യോട് തോൽക്കുകയും വേണം . സാഹചര്യത്തിൽ ഈസ്റ്റ് ബെംഗാളും മോഹൻ ബഗാനും ജയിച്ചാൽ മൂന്ന് ടീമുകളും ഓരേ പോയിന്റിൽ നിൽക്കും . മോഹൻ ബഗാൻ ഹെഡ് ടു ഹെഡ് മുന്നിലായത് കൊണ്ട് ബഗാൻ ജേതാക്കളാകും .


മിനിർവ ചർച്ചിലിനിതിരെ തോറ്റാൽ അവർക്ക് മോഹൻ ബഗാൻ തോൽക്കുകയും വേണം , ഈസ്റ്റ് ബംഗാൾ - നേരൊക്ക മത്സരം സമനില ആകുകയും വേണം .


നെറോക്ക എഫ് സി 



17 മത്സരങ്ങളിൽ നിന്ന് 31 പോയിന്റ് , അവസാന മത്സരം ഈസ്റ്റ് ബംഗാളിനെതിരെ . ലീഗ് നേടാൻ ഈസ്റ്റ് ബംഗാളിനോട് ജയിക്കുകയും വേണം മിനിർവ ചർച്ചിലിനോട് തോൽക്കുകയും വേണം .


മോഹൻ ബഗാൻ 





17 മത്സരങ്ങളിൽ നിന്ന് 30 പോയിന്റ് , അവസാന മത്സരം ഗോകുലം കേരള എഫ് സിക്കെതിരെ .ജേതാക്കളാകാൻ മോഹൻ ബഗാൻ ഗോകുലത്തോട് ജയിക്കുകയും വേണം , മിനിർവ തോൽക്കുകയും നെറോക്ക സമനില ആകുകയോ തോൽക്കുകയോ ചെയ്യണം .മിനിർവ സമനില നേടിയാൽ ബഗാന് ലീഗ് നഷ്ട്ടമാകും .


ഈസ്റ്റ് ബംഗാൾ 



17 മത്സരങ്ങൾ 30 പോയിന്റ് , അവസാന മത്സരം നെറോക്ക എഫ് സിക്കെതിരെ . ലീഗ് നേടാൻ നേരൊക്കയോട് ജയിച്ച് മിനിർവയും മോഹൻ ബഗാനും അവരുടെ മത്സരങ്ങൾ ജയിക്കാതിരിക്കുകയും വേണം .

 

ഗോകുലം കേരള എഫ് സി 

17 മത്സരങ്ങളിൽ നിന്ന് 20 പോയിന്റ് , അവസാന മത്സരം മോഹൻ ബഗാനെതിരെ . ജയം ആറാം സ്ഥാനത്തായി സൂപ്പർ കപ്പ് നേരിട്ട് ഉറപ്പിക്കും , തോറ്റാൽ സൂപ്പർ കപ്പ് യോഗ്യത മത്സരം കളിക്കണം .


ചർച്ചിൽ ബ്രോതേഴ്‌സ് എഫ് സി 

17 മത്സരങ്ങളിൽ നിന്ന് 17 പോയിന്റ് , അവസാന മത്സരം മിനിർവക്കെതിരെ . വിജയം മാത്രമേ അവരെ ലീഗിൽ നിന്ന് പിന്തള്ളപ്പെടുന്നതിൽ നിന്ന് രക്ഷിക്കാൻ ആകു . സമനില പോലും മതിയാകില്ല , ചർച്ചിൽ ജയിച്ചാൽ ചെന്നൈ സിറ്റി എഫ് സി ആയിരിക്കും പുറത്തു പോവുക .

0 comments:

Post a Comment

Blog Archive

Labels

Followers