Tuesday, March 6, 2018

ബെർബെറ്റോവിനെയും റെനെയും കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബ്ലാസ്റ്റേർസ് താരങ്ങൾ



ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടു തവണ റണ്ണർസ്‌  അപ്പായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻനിര താരങ്ങളായ ഡിമിത്തർ ബെർബറ്റോവ്, വെസ് ബ്രൌൺ പിന്നെ കോച്ച് റെനേ മെലെൻസ്റ്റീൻ വന്നപ്പോൾ ആരാധകർ വളരെ പ്രതീക്ഷിച്ചു .


.എസ്.എൽ നാലാം സീസണിൽ  ആറാം സ്ഥാനത്തെത്തിയ ബ്ലാസ്റ്റേഴ്സിന്  ഹോം ഗ്രൗണ്ടിൽ രണ്ട് വിജയവും അഞ്ച് സമനിലകളുമുണ്ടായിരുന്നു. മൊത്തത്തിൽ ഏഴു സമനികളോടെ സീസൺ ബ്ലാസ്റ്റേഴ്സിന് മോശമായിരുന്നു . കഴിഞ്ഞ സെപ്തംബറിൽ സ്പെയിനിലെ മാർബെല്ലയിൽ മോശം പ്രീ സീസൺ തന്നെയാണ് യഥാർത്ഥ കാരണം. പ്രീ സീസൺ ട്രെയിനിങ് ഏറ്റവും പ്രധാനപ്പെട്ടതെന്നും ഞങ്ങൾക്ക് അത് കിട്ടിയില്ലെന്നും ബ്ലാസ്റ്റേർസ് താരങ്ങൾ പറയുന്നു . മിഡ് - ഡേ ഡോട്ട്കോമിന് നൽകിയ അഭിമുഖത്തിലാണ് താരങ്ങൾ ഇക്കാര്യം വെളിപ്പെടുത്തിയത് .





കഴിഞ്ഞ എട്ട് വർഷമായി ഞാൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കുന്നുണ്ട്, സ്പെയിനിൽ ഞങ്ങളുടെ പരിശീലനങൾ ഏറ്റവും മോശമായിരുന്നു " എന്ന് മറ്റൊരു മുതിർന്ന കളിക്കാരൻ കൂട്ടിച്ചേർത്തു. കളിക്കാർ പറയുന്നതനുസരിച്ച്, കോച്ച് മെലൻസ്റ്റീൻ ഇന്ത്യൻ താരങ്ങളെ പിന്തുണച്ചിരുന്നില്ല . "സ്പെയിനിൽ ഇന്ത്യൻ താരങ്ങളെ റെനേ വിലകുറച്ചു കണ്ടുഞങ്ങൾ ആദ്യ മത്സരം കളിച്ചു, ഞങ്ങൾക്ക് ഗുണമുണ്ടെന്ന് ആപ്പോഴാണ് റെനേ  തിരിച്ചറിഞ്ഞത് . പരിക്കേറ്റ കളിക്കാരെ  അദ്ദേഹം ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല , പക്ഷേ ഡേവിഡ് ജെയിംസ് പ്രവേശിച്ചതിനുശേഷം ഞങ്ങൾക്ക്  വ്യത്യാസം കാണാൻ കഴിഞ്ഞു," ഒരു താരം പറയുന്നു .


ബെർബറ്റോവിനെപ്പോലുള്ള സ്റ്റാർ പ്ലയെർ ബ്ലാസ്റ്റേഴ്സിന്റെ  ലക്ഷ്യത്തെ സഹായിച്ചില്ല എന്നതു ശ്രദ്ധേയമാണ്. ജെയിംസിനെ കുറിച്ച്  വിമർശിച്ച ബെർബെറ്റോവ് ഒരിക്കലും ഒരു ടീം പ്ലയെർ അല്ലായിരുന്നു . കോച്ച് മെലീൻസ്റ്റീൻ ബെർബറ്റോവൻറെ ആരാധകനായിരുന്നു, ബെർബറ്റോവ്‌  ഒരു ടീം പ്ലെയറും അല്ല , അദ്ദേഹം ഒരിക്കലും ഞങ്ങളുടെ ടീം മീറ്റിങ്ങിൽ  പങ്കെടുക്കാറില്ല. എന്നാൽ ജെയിംസ് വന്നപ്പോൾ അന്തരീക്ഷത്തെക്കാളും കൂടുതൽ മനോഭാവം മാറി. " ടീം അംഗംങ്ങൾ അഭിപ്രായപ്പെട്ടിട്ടു .

0 comments:

Post a Comment

Blog Archive

Labels

Followers