ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ സെമി ഫൈനലും - ഫൈനലും ബാക്കി നിൽക്കെ 90 മത്സരങ്ങൾ പിന്നിട്ടിരിക്കുകയാണ് . ഐ എസ് എൽ സീസൺ നാലിൽ ഇത് വരെ അടിച്ചത് 247 ഗോളുകളാണ് .124 ഗോളുകൾ ഹോം ടീമും 123 ഗോളുകൾ എവേയ് ടീമും നേടി .ഇതിൽ 5 മത്സരങ്ങൾ ഗോൾരഹിത സമനിലകളായിരുന്നു .22 മത്സരങ്ങളിൽ ഓരോ ഗോൾ വീതം മാത്രം കാണാൻ കഴിഞ്ഞു .15 മത്സരങ്ങളിൽ അഞ്ചിൽ ഇൽ കൂടുതൽ ഗോളുകൾ കാണാൻ കഴിഞ്ഞു, നാല് മത്സരങ്ങളിൽ 7 ഗോളും .അവസാന 17 ഗോളുകൾ വിദേശ താരങ്ങൾ നേടിയതാണെങ്കിലും ഗോൾ വേട്ടയിൽ ഇന്ത്യൻ താരങ്ങളാണ് മുന്നിൽ .
ഓരോ രാജ്യങ്ങളുടെ താരങ്ങൾ നേടിയ ഗോൾ കണക്കുകൾ ഇങ്ങനെ :
ഇന്ത്യ : 67
സ്പൈൻ : 47
ബ്രസീൽ : 40
നൈജീരിയ :16
വെനിൻസുല :14
ഉരുഗയേ : 12
0 comments:
Post a Comment