ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ നിർണായക മത്സരത്തിന് ശേഷമാണ് കോപ്പൽ ആശാൻ സൂപ്പർ കപ്പിനെ വിമർശിച്ചത് . ഇന്ന് നടന്ന മത്സരത്തിൽ ജംഷഡ്‌പൂർ എഫ് സി ഗോവയോട് 3-0ന് തോറ്റ് പ്ലേയ് ഓഫിൽ നിന്നും പുറത്തായിരിക്കുകയാണ് .സൂപ്പർ കപ്പിനെ കുറിച്ച് യാതൊരു വിവരവും തിയതയോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല .നേരത്തെ പറഞ്ഞിരുന്നത് എ എഫ് സി കപ്പ് സ്ലോട്ട് ലഭിക്കുകയാണെങ്കിൽ മാത്രമേ സൂപ്പർ കപ്പ് നടത്തും എന്നായിരുന്നു , ഇപ്പോൾ അത് പോലും ഇല്ലാ .സൂപ്പർ കപ്പ് നടത്തുന്നത് അസംബന്ധമാണെന്നും ആശാൻ പരാമർശിച്ചു .
സൂപ്പർ കപ്പ് കൊച്ചിയിൽ നടക്കും എന്നാണ് ഇത് വരെ അറിയാൻ കഴിഞ്ഞത് . ഇപ്പോൾ എല്ലാ വിദേശ താരങ്ങളും അവരുടെ നാട്ടിലേക്ക് തിരിച്ച് പോകും , ഇവരെ സൂപ്പർ കപ്പിന് തിരിച്ച് കൊണ്ട് വരുന്ന ചിലവ് ക്ലബ്ബ് കൂടുതൽ വഹിക്കേണ്ടി വരും . 16 ടീമുകൾക്കും ഹോട്ടൽ സൗകര്യങ്ങൾ ഒരുക്കാൻ കൊച്ചിക്ക് ആകുമോ ? ഒരു സ്ഥലത്ത് എല്ലാ ടീമിനും പരിശീലനം നടത്താൻ വേണ്ട സൗകര്യങ്ങൾ കൊച്ചിയിൽ ഉണ്ടൊ ?ഇങ്ങനെ പല ചോദ്യങ്ങൾ ഉന്നയിച്ച് കോപ്പൽ ആശാൻ സൂപ്പർ കപ്പ് നടത്തുന്നത് കൊണ്ട് യാതൊരു നേട്ടവും ഇല്ലെന്ന് അദ്ദേഹം കൂട്ടി ചേർത്തു .
0 comments:
Post a Comment