Sunday, March 4, 2018

കായിക കേരളത്തെ ഉറ്റു നോക്കുന്നത് വൻ ദുരന്തമോ!



കായിക കേരളത്തെ ഉറ്റു നോക്കുന്നത് വൻ ദുരന്തമോ!  കലൂർ സ്റ്റേഡിയം അപകടത്തിൽ ആണെന്നുള്ള തരത്തിൽ വിഡിയോകൾ പ്രചരിക്കുമ്പോൾ ചില അപ്രിയ സത്യങ്ങൾ  സൗത്ത് സോക്കേഴ്‌സ് വിളിച്ചു പറയുന്നു.


കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ കളി കോട്ടയായ കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം സുരക്ഷിതമോ?

 മുല്ലപ്പെരിയാർ അണക്കെട്ടു അപകടത്തിൽ ആണ് എന്ന തരത്തിൽ ഉള്ള അഭ്യൂഹങ്ങൾ ആണ് കലൂർ സ്റ്റേഡിയത്തിനെക്കുറിച്ചും പ്രചരിക്കുന്നത്. സ്റ്റേഡിയത്തിൽ പോയി കളി കണ്ട പല ഐ.എസ്.എൽ ആരാധകരുടെയും അഭിപ്രായവും സ്റ്റേഡിയം സുരക്ഷിതമല്ല എന്നാണ്. പരിധിയിൽ കവിഞ്ഞ കുലുക്കം അപകട സൂചനയായി പലരും ചൂണ്ടി കാണിക്കുന്നു. സ്റ്റേഡിയത്തിന്റെ ബലഹീനത വ്യക്തമാക്കുന്ന  വിഡിയോകൾ സോഷ്യൽ മീഡിയായിൽ വൈറലായിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ കായിക പ്രേമികൾ വളരെ ഞെട്ടിലോടെയാണ് ഈ പുറത്തു വന്നുകൊണ്ടിരിക്കുന്ന വസ്തുതകളോട് പ്രതികരിക്കുന്നത്. 

ഐ.എസ്.എൽ പോലെ മാസങ്ങൾ നീണ്ടു നിൽക്കുന്ന മെഗാ ഇവന്റുകൾ നടത്താൻ ഉള്ള ശേഷി കലൂർ സ്റ്റേഡിയത്തിനു ഇല്ല എന്ന തരത്തിൽ ഉള്ള അഭിപ്രായങ്ങൾ ആദ്യ സീസൻ മുതൽക്കേ തന്നെ ഉയർന്നു വന്നിരുന്നു. എന്നാൽ സ്റ്റേഡിയത്തിനു താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു പലപ്പോഴും സ്റ്റേഡിയത്തിലെ ആൾക്കൂട്ടം. ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അടക്കമുള്ളവരുടെ ലാഭക്കൊതി വൻ ദുരന്തത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുക്കയാണ് എന്ന വിമർശനം വ്യാപകമായി ഉയർന്നുകൊണ്ടിരിക്കുന്നു. ഇത്തരം വിമർശനങ്ങൾ  ഇനിയും അധികൃതർ കണ്ടില്ലന്നു നടിക്കരുത്. 

യദാര്ഥത്തിൽ ഇന്റർനാഷണൽ ലെവലിൽ ഉള്ള ഒരു  ഫുട്‌ബോൾ സ്റ്റേഡിയം പോലും നമുക്കില്ല എന്ന ദയനീയ സാഹചര്യത്തിൽ ആണ് കേരളാ ഫുട്‌ബോൾ. കൊച്ചിയിലെ  കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം മൾട്ടി പർപ്പസ് സ്റ്റേഡിയം ആണ്. ഇത്രയധികം ഫുട്‌ബോൾ ആരാധകർ ഉള്ള നാടാണ്‌ കേരളമെങ്കിലും ഒരു ഇന്റർനാഷണൽ ഫുട്‌ബോൾ സ്റ്റേഡിയം പോലും ഈ നാടിനില്ല  എന്നത് കായിക ലോകത്തിനു ഒന്നടങ്കം നാണക്കേടാണ്. എത്രയും വേഗം സ്റ്റേഡിയം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ എടുക്കാൻ ഉത്തരവാദിത്തപെട്ടവർക്ക് സാധിക്കേണ്ടിയിരിക്കുന്നു.




ഫിഫ ലോകകപ്പിൽ ഏറ്റവും മുകളിൽ പ്രവേശനം അനുവദിക്കാതിരുന്നത് സ്റ്റേഡിയത്തിലെ സുരക്ഷ പ്രശ്നം മുന്നിൽ കണ്ടാരുന്നു. ഫിഫ ലോകകപ്പ് ഡയറക്ടർ ഹവിയർ സെപ്പി ഇന്ത്യൻ കായിക ലോകത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ പോരായ്മകളെക്കുറിച്ചു വളരെ രൂക്ഷമായി തന്നെ പ്രതികരിച്ചിരുന്നു. അധികൃതരുടെ കെടുകാര്യസ്ഥതയും ഉദാസീന മനോഭാവവും അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു. ഇനിയെങ്കിലും തിരുത്തലുകൾ ഉണ്ടായില്ലെങ്കിൽ കേരളത്തിലെ  കായിക ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം ആയി കലൂർ സ്റ്റേഡിയം മാറിയേക്കാം. കേരളത്തിന്റെ എന്നല്ല ഇന്ത്യൻ കായിക ലോകത്തിനു പോലും ഒരിക്കലും മായിക്കാൻ സാധിക്കാത്ത തീരാ കളങ്കമായി അത് നിലനിൽക്കും. ലാഭകൊതിയും കെടുകാര്യസ്ഥതയും സൃഷ്ടിക്കുന്ന ദുരന്തങ്ങൾക്ക് ഇരയാകാൻ കളിയെ നിഷ്കളങ്കമായി സ്നേഹിക്കുന്ന മലയാളി ഫുട്‌ബോൾ ആരാധകരെ പറഞ്ഞയക്കണോ?



ഫുൾ സ്റ്റോപ്പ്

ഹെൽമെറ്റ് വെക്കാത്തിനു മലയാളിയെ വിമർശിച്ച ഇന്ത്യൻ സ്പോർട്സ് ഐക്കൺ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറും  ഇന്ത്യൻ ഫുട്‌ബോളിനെ ഒന്നാകെ ഉയർത്തി ലോകകപ്പ് നേടാൻ പ്രാപ്തരാക്കാൻ ഇറങ്ങിയ കോടീശ്വര പത്‌നി നിത അംബാനിയും കേരളാ ഫുട്‌ബോൾ എന്നാൽ തങ്ങളെന്നു അഭിമാനിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ മാനേജ്‌മെന്റും നാളെ തന്നെ ഒരു ലക്ഷം എങ്കിലും കപ്പാസിറ്റി ഉള്ള പുതിയ ഒരു ഫുട്‌ബോൾ സ്റ്റേഡിയം ഉണ്ടാക്കി അവിടെ പൂർണ സുരക്ഷയോടെ ഐ എസ്.എൽ മത്സരങ്ങൾ നടത്തും എന്നു നമുക്ക് പ്രതീക്ഷിക്കാം. പ്രബുദ്ധ കേരളത്തിലെ സർക്കാർ സവിധാനങ്ങൾ അതിനു എല്ലാ വിധ സഹായങ്ങളും ചെയ്തു കൊടുക്കുകയും ചെയ്യും..
വീഡിയോ കാണാൻ താഴെ ലിങ്ക് സന്ദർശക്കു ;

@Alvi SouthSoccers

0 comments:

Post a Comment

Blog Archive

Labels

Followers