ഷില്ലോങിൽ നടക്കുന്ന ഇന്ത്യൻ വനിതാ ലീഗിൽ ഐ എസ് എൽ - ഐ ലീഗിൽ നിന്നും ഗോകുലം കേരള എഫ് സി മാത്രം .മാർച്ച് 25 ന് തുടങ്ങുന്ന ലീഗിൽ ഏഴു ടീമുകൾ ഉൾപ്പെടും .ഐ ലീഗ് ഐ എസ് എൽ ടീമുകൾ വനിതാ ലീഗിൽ നിന്നും പിന്മാറിയതോടെ ഗോകുലം കേരള എഫ് സി മാത്രമാണ് മുന്നോട്ട് വന്നിരിക്കുന്നത് .മുൻ ഇന്ത്യൻ താരവും കണ്ണൂർ സ്വദേശിയുമായ പി വി പ്രിയയെ പരിശീലകയാക്കിയാണ് ഗോകുലം വനിതാ ടീം കൊണ്ട് വരുന്നത് .
കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ മണിപ്പൂരിലെ ഈസ്റ്റേൺ സ്പോർട്ടിങ് യൂണിയൻ , റണ്ണേഴ്‌സ് അപ്പ് ആയ ഒദിശയിലെ റൈസിങ് സ്റ്റുഡന്റസ് ക്ലബ്ബ് ,തമിഴ് നാടിൽ നിന്ന് സേതു എഫ് സി ,മണിപ്പൂരിലെ തന്നെ ക്ര്യപ്ഷാ , ഇന്ത്യ റഷ് സോക്കർ ക്ലബ്ബ് ,ഇന്ദിര ഗാന്ധി അക്കാദമി ഫോർ സ്പോർട്സ് ആൻഡ് എഡ്യൂക്കേഷൻ , കേരളത്തിൽ നിന്നും ഗോകുലം കേരള എഫ് സിയുമാണ് ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗിൽ പങ്കെടുക്കുന്ന ഏഴു ടീമുകൾ .
എല്ലാ ഏഴു ടീമുകളും ഓരേ ഗ്രൂപ്പിൽ ഒരു പ്രാവശ്യം തമ്മിൽ ഏറ്റുമുട്ടും . പോയിന്റ് പട്ടികയിൽ ആദ്യ നാല് സ്ഥാനക്കാർ സെമി ഫൈനലിൽ കടക്കും .ഏപ്രിൽ 15 നായിരിക്കും ഫൈനൽ മത്സരം നടക്കുക .
0 comments:
Post a Comment