എസ് എൽ - ഐ ലീഗ് ടീമുകളെ ഉൾപെടുത്തിയുള്ള സൂപ്പർ കപ്പ് ഉദ്ഘാടന മത്സരം 2018 മാർച്ച് 15 ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ അരങ്ങേറും .
നേരത്തെ 2018 മാർച്ച് 12 തുടങ്ങുമെന്ന് പറഞ്ഞിരുന്നു സൂപ്പർ കപ്പ് ഇപ്പോൾ മാർച്ച് 15 ഇലേക്ക് മാറ്റിയിരിക്കുകയാണ് .അത് പോലെ നിലവിൽ 2018 ഏപ്രിൽ 22ന് ഫൈനൽ നടത്തുമെന്ന് നിശ്ചയിച്ച തിയതി 2018 ഏപ്രിൽ 25 ഇലേക്കും മാറ്റി .
യോഗ്യത മത്സരങ്ങൾക്കുള്ള ടീം തിരിക്കൽ 2018 മാർച്ച് 9 ന് നടക്കും. ഐ ലീഗ്, ഐ എസ് എൽ ലീഗിലെ അവസാന നാലു ടീമുകൾ പരസ്പരം യോഗ്യത റൗണ്ടിൽ മത്സരിക്കും.
ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയ നാല് ടീമുകൾ രണ്ടു ലീഗുകളിൽ നിന്നുള്ള ആദ്യ ആറു ടീമുകളിൽ ചേരും.
ടീമിലെ ആദ്യ പതിനൊന്നിൽ 5 വിദേശ താരങ്ങളെ ഉൾപ്പെടുത്താം. സ്‌ക്വാഡിൽ ആറു വിദേശ താരങ്ങളും ഉൾപ്പെടും.
എല്ലാ മത്സരങ്ങളും വൈകുന്നേരം 5:30 ന് അല്ലെങ്കിൽ രാത്രി 8 മണിക്ക് കിക്ക് ഓഫ് ചെയ്യും. പ്രതിദിനം ഒരു മത്സരം മാത്രമേ ഉണ്ടാകൂ .
0 comments:
Post a Comment