Wednesday, March 7, 2018

ആദ്യ സെമിഫൈനലിൽ ബെംഗളൂരുവിനെ നേരിടാനൊരുങ്ങി പൂനെ



ഐ എസ്‌ എൽ  2017 -2018 ആദ്യപാദ സെമിയിൽ പൂനെ ബെംഗളൂരുവിനെ നേരിടും.  പൂനെ ആഥിതേയരാകുന്ന പോരാട്ടം ബുധനാഴ്ച പൂനെയിലെ ശിവ് ഛത്രപതി  സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിൽ അരങ്ങേറും. ഈ സീസണിൽ   സ്ഥിരതയില്ലാതെയാണ്  സ്റ്റാല്ലിയൻസ് കടന്നു വന്നതെങ്കിലും , ആദ്യ സെമിഫൈനൽ മത്സരം ഗംബീരമാക്കാനുള്ള  പരിശ്രമത്തിലാണ് പുണെ . സ്വന്തം കാണികൾക്ക് മുന്നിൽ മികച്ച അറ്റാക്കിങ് കളി തന്നെയായിരിക്കും പൂനെ കാഴ്ച്ച വെക്കുക . കഴിഞ്ഞ തവണ പൂനെയിൽ വെച്ച് തന്നെ  പൂനെ ബാംഗ്ലുരിനോട്  തോറ്റിരുന്നു , അതിനാൽ തന്നെ പുണെ മികച്ച പ്രതിരോധം കൂടി ഒരുക്കേണ്ടി ഇരിക്കുന്നു , പ്രത്യേകിച്ചും "എവേയ് ഗോൾ " നിയമം വന്നത് കൊണ്ടും . മറുവശത്ത് ബെംഗളൂരു  സീസണിലെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുന്ന ടീം ആണ്. കഴിഞ്ഞ എട്ടു മത്സരങ്ങളിൽ   അവർ തോൽവിയെന്തെന്നറിഞ്ഞിട്ടില്ല. ഏഴു കളികളിൽ വിജയിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ പുണെക്ക് വിജയം എളുപ്പമാകില്ല.

അവസാന അഞ്ച് മത്സരങ്ങൾ

ബെംഗളൂരു എഫ് സി: W W D W W

എഫ് സി പൂനെ സിറ്റി: D L D W W

0 comments:

Post a Comment

Blog Archive

Labels

Followers