Wednesday, March 7, 2018

ഐ ലീഗിന് ചരിത്ര നേട്ടം ; ആവറേജ് അറ്റെൻഡൻസിൽ 58% റെക്കോർഡ് വർധനവ്


ഇന്ത്യൻ ഫുട്ബാൾ ചരിത്രത്തിൽ ഇത് ആദ്യമാണ് രണ്ട് ലീഗുകൾ സമാന്തരമായി നടക്കുന്നത് എസ്‌ എല്ലിന്റെ പണ കൊഴുപ്പ് കൊണ്ടും സ്റ്റാർസ്പോർട്സിന്റെ മികച്ച പിന്തുണയും , ഇന്ത്യയിലെ മിക്ക താരങ്ങളും എസ്‌ എല്ലിലേക്ക് ചേക്കേറിയപ്പോൾ എല്ലാവരും കരുതിയത് ലീഗിന് സീസണിൽ പിടിച്ചു നിൽക്കാൻ ബുദ്ദിമുട്ടായിരിക്കും എന്നാണ് . എന്നാൽ കണക്ക് കൂട്ടലുകൾ ഒക്കെ തെറ്റിച്ച് കൊണ്ട് ലീഗ് ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ആവറേജ് അറ്റെൻഡൻസസിൽ വർധനവ് ‌ നേടിയിരിക്കുകയാണ് . കഴിഞ്ഞ സീസണിൽ നിന്ന് 58 ശതമാനമാണ് റെക്കോർഡ് വർധനവ് ഉണ്ടായത് .


കഴിഞ്ഞ സീസണിൽ 6500 കാണികളിൽ നിന്ന് ശരാശരി ഓരോ മത്സരത്തിൽ 10210 ആരാധകരാണ് സ്റ്റേഡിയത്തിൽ എത്തിയത് .

ലീഗ് രണ്ടാം ഡിവിഷൻ ജേതാക്കളായി ലീഗിൽ വന്ന നേരൊക്ക എഫ് സിയാണ് എല്ലാ ടീമുകളിൽ നിന്ന് ഏറ്റവും കൂടുതൽ അറ്റെൻഡൻസ് .ശരാശരി 24494 പേരാണ് ഓരോ മത്സരങ്ങൾ കാണാൻ എത്തിയത് .നെറോക്കയുടെ ഒറ്റ മാച്ചിലെ  ഏറ്റവും കൂടുതൽ അറ്റെൻഡൻസ് 35,285.


നേരൊക്കയ്ക്ക് പിന്നാലെയാണ് കൊൽക്കത്തൻ വമ്പന്മാരുടെ ആവറേജ് അറ്റെൻഡൻസ് . ഈസ്റ്റ് ബംഗാളിന്റേത് ശരാശരി 16,312ഉം , മോഹൻ ബഗാന്റെ  15,936ഉമാണ് .


ഏറ്റവും കൂടുതൽ കാണികൾ എത്തിയത് കൊൽക്കത്തൻ ഡെർബിക്ക് തന്നെ . രണ്ട്‌ പാദങ്ങളിലായി എത്തിയത് ഒരു ലക്ഷത്തിൽ അധികം ആരാധകർ .ആദ്യ പാദത്തിൽ 64,360 പേരും , രണ്ടാം പാദത്തിൽ 52,951 പേരും .


ലീഗ് പോയിന്റ് പട്ടികയിൽ താഴെ കിടക്കുന്ന ചെന്നൈ സിറ്റി എഫ് സിയും പുതുമുഖങ്ങളായ ഗോകുലം കേരള എഫ് സിയും കാണികളുടെ എണ്ണത്തിൽ ഒട്ടും മോശമല്ല . ചെന്നൈ സിറ്റി എഫ് സി കോയമ്പത്തൂരിലേക്ക് അവരുടെ തട്ടകം മാറ്റിയതോടെ ശരാശരി കാണികളുടെ എണ്ണത്തിൽ വൻ വർധനവ് ആണ് ഉണ്ടായത് , ശരാശരി 8938 പേരാണ് കളി കാണാൻ എത്തിയത് . ഗോകുലം കേരള എഫ് സി യുടെ ആദ്യ ലീഗ് സീസണിൽ കളി കാണാൻ എത്തിയത് 9201 പേർ . ഗോകുലത്തിന് ഒരു മത്സരം ബാക്കി നിൽക്കെ അതും മോഹൻ ബഗാന് എതിരായ നിർണായക മത്സരം ആയതിനാലും നിറഞ്ഞ സ്റ്റേഡിയമാണ് അതികൃതർ പ്രതീക്ഷിക്കുന്നത് .

0 comments:

Post a Comment

Blog Archive

Labels

Followers