ലീഗിലെ അവസാന മത്സരത്തിൽ ബാംഗളൂരു എഫ്.സി കെതിരെ എക്‌സ്ട്രാ ടൈമിൽ 2 ഗോളുകൾ വഴങ്ങി ഐ എസ് എൽ നാലാം സീസണിൽ നിന്ന് പുറത്തായ ശേഷം മാധ്യമങ്ങളോട് സംസാരിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് ഡേവിഡ് ജെയിംസ് ബാംഗ്ലൂരു എഫ്.സിയുടെ പ്രകടനത്തെപ്പറ്റി വാചാലനായി , പലപ്പോഴും ഫുട്‌ബോൾ ഒരു ക്രൂരവിനോദമാണ് 90 മിനിറ്റ്‌വരെ ഞാൻ കരുതിയത് ഞങ്ങളാണ് ഏറ്റവും മികച്ചു കളിച്ചതെന്ന്. ശരിക്കും പോയിന്റ് ടേബിൾ ഏറ്റവും മുകളിലായിരിക്കാൻ അർഹതപ്പെട്ട ടീം തന്നെയാണ് ബാംഗ്ലൂരു അത് അവരിന്ന് ഒരിക്കൽകൂടി തെളിയിക്കുകയും ചെയ്തു. ലീഗിലെ ഏറ്റവും മികച്ച ഡിഫെൻസ് ഉള്ള ടീമാണ് ബാംഗ്ലൂരു കൂടുതൽ ഷോട്ടുകളും ബോക്സിന് വെളിയിൽനിന്നാണ് വന്നത്.
മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ ബെർബറ്റോവും വെസ്സ് ബ്രൗണും സുപ്പർ കപ്പ് വരെ ടീമിൽ തുടരുമോ എന്ന ചോദ്യത്തിന് അകാര്യത്തെ പറ്റി എനിക്ക് അവരുമായി സംസാരിക്കേണ്ടിയിരിക്കുന്നു സുപ്പർ കപ്പിനെ സംബന്ധിച്ച തീരുമാനം വൈകിയാണ് വന്നത് എന്നിരുന്നാലും അവർ ടീമിൽ തുടരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നും അദ്ദേഹം പ്രതികരിച്ചു.
ബാംഗ്ലൂരുവിന്റെ ഹോം ഗ്രൗണ്ടിൽ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ച ആരാധക പിന്തുണയെ വാനോളം പുകഴ്ത്താനും ജെയിംസ് മറന്നില്ല. ട്രവലിങ് ഫാൻസിനെ പറ്റി ചോദിച്ച മാധ്യമ പ്രവർത്തകരോട് നിങ്ങൾ ബാംഗ്ലൂരു ആരാധകരെയാണോ ഉദ്ദേശിച്ചത് ഞാൻ ഇത് ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് ആണെന്നാണ് വിചാരിച്ചിരുന്നതെന്ന് നർമ്മത്തിൽ ചാലിച്ച മറുപടിയാണ് ജെയിംസ് നൽകിയത്.
0 comments:
Post a Comment