Friday, March 2, 2018

മുൻ ഇന്ത്യൻ താരങ്ങളെ ആദരിക്കാൻ ഗോകുലം എഫ് സിയും ബറ്റാലിയയും



തങ്ങളുടെ  പ്രഥമ ഐ ലീഗ് സീസണിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച ഗോകുലം എഫ് സിയും അവരുടെ ആരാധക കൂട്ടായ്മയായ ബറ്റാലിയയും തങ്ങളുടെ അവസാന ഹോം മത്സരം ആവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പാണ്.. ലീഗിലെ വമ്പന്മാരായ ഈസ്റ്റ്‌ ബംഗാളിനെയും മോഹൻ ബഗാനെയും മിനർവയെയും കെട്ടുകെട്ടിച്ച ഗോകുലം അവസാന മത്സരത്തിൽ നേരിടാൻ പോകുന്നത് പ്രതാപികളും കരുത്തരുമായ മോഹൻ ബഗാനെയാണ്.. തങ്ങളുടെ അവസാന ഹോം മത്സരത്തിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞ മലയാളികളായ ഇരുപത്തഞ്ചോളം  താരങ്ങളെ കോഴിക്കോട് സ്റ്റേഡിയത്തിൽ വെച്ച് ആദരിക്കാനാണ് ഗോകുലം എഫ് സിയും ആരാധകരായ ബറ്റാലിയയും തീരുമാനിച്ചിട്ടുള്ളത്. 


മുഖ്യാതിഥി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സാക്ഷാൽ ഐ എം വിജയനാണ്. തങ്ങളുടെ തിളക്കമാർന്ന പ്രകടനം  തുടരുന്നതിനൊപ്പം മുൻ കാലങ്ങളിൽ ഇന്ത്യക്ക് വേണ്ടി ബൂട്ടയണിഞ്ഞ മലയാളി താരങ്ങളെ ആദരിക്കാനുള്ള വേദി ഒരുക്കുക കൂടിയാണ് മലബാറിയൻസും ബറ്റാലിയയും.

0 comments:

Post a Comment

Blog Archive

Labels

Followers