ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആരാധകരുടെ പോരാട്ടമായി കാണുന്ന മത്സരം ബാംഗ്ലൂർ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ വച്ച് ഇന്ന് നടക്കും. ആതിഥേയരായ ബാംഗ്ലൂർ എഫ് സി കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ നേരിടും. 37 പോയിന്റുമായി ഒന്നാം സ്ഥാനത്തു നിൽക്കുന്ന നീലപ്പട സെമിഫൈനലിലേക്കുള്ള പ്രവേശനം മുൻപുതന്നെ ഉറപ്പിച്ചതാണ്. തുടർച്ചയായി ഏഴു മത്സരങ്ങളിൽ തോൽവി എന്തെന്നറിയാത്ത ബാംഗ്ലൂർ എഫ്സിക്കു ഈ മത്സര ജയം സെമി ഫൈനലിലേക്കുള്ള രാജകീയപ്രവേശനത്തിനു വഴിതുറക്കും.
എടികെക്കെതിരായ എഫ്സി ഗോവയുടെ ക്വാർട്ടർ ഫൈനലിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ഗോവൻ ടീം നേടിയ ഉജ്വലവിജയത്തോടെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്ലേയ്ഓഫ് സാദ്ധ്യതകൾ പൂർണമായും അസ്തമിച്ചു. തുടർച്ചയായ അഞ്ചു വിജയത്തിളക്കത്തിൽ നിൽക്കുന്ന മഞ്ഞപ്പടയെ നാളത്തെ വിജയം അനായാസമായി കൈപ്പിടിയിൽ ഒതുക്കാൻ നീലപ്പട അനുവദിക്കില്ല. ഈ കളിയിൽ വിജയിച്ചാൽ അത് ബാംഗ്ലൂർ എഫ് സി യുടെ തുടർച്ചയായ എട്ടാം വിജയമായിരിക്കും. എന്നിരുന്നാലും, ഏറ്റവും മികച്ച ആരാധകവൃന്ദമുള്ള മഞ്ഞപ്പടയ്ക്ക് ഈ വിജയം അനിവാര്യമാണ്. ഏറ്റവും മികച്ച വിടചൊല്ലലാകും അത്.
0 comments:
Post a Comment