ഗോകുലം കേരള FC യുടെ യൂത്ത് അക്കാദമികളിലേക്കുള്ള സെലക്ഷൻ ട്രയൽസ് 2018 മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ കോഴിക്കോട് ഇ എം എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കും. U-13 ന്റെ സെലക്ഷൻ മാർച്ച് 31 നും U-15 ന്റ ഏപ്രിൽ 1 നും U-18 നെറ ഏപ്രിൽ 2 നും ആയിരിക്കും നടക്കുക. ദേശീയ ഫുട്ബോൾ ഫെഡറേഷന്റെ U-18 (2000-01), U- 15 (2003-04) ,U-13 (2005-06യൂത്ത് ഐ ലീഗുകൾ കളിക്കാനുള്ള ടീമുകളുടെ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ ഗോകുലം കേരള FC യുടെ വെബ്സൈറ്റ് (www.gokulamkeralafc.com )വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. യൂത്ത് , അക്കാദമി തലങ്ങളിലൂടെ കേരള ഫുട്ബോളിന്റെ വളർച്ചയാണ് ക്ലബ്ബ് ഉന്നമിടുന്നത്. കളിക്കാരെ സ്വന്തം അക്കാദമിയിലൂടെ വളർത്തിയെടുക്കുക എന്നതാണ് ഇത്തരം ഒരു ചുവടുവെപ്പിലൂടെ ക്ലബ്ബ് ഉന്നമിടുന്നത് .
കളിയോടൊപ്പം പഠനത്തിനും തുല്യ പ്രാധാന്യം നൽകുന്ന അക്കാദമിയിൽ കുട്ടികൾക്ക് കേരളാ സിലബസിലും CBSE സിലബസിലും പഠിക്കാനുള്ള അവസരം ലഭ്യമാക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9605001515, +91 8075 985 173
0 comments:
Post a Comment