ബ്രഹ്മാനന്ദ് എന്ന ഇന്ത്യയുടെ പീറ്റര്‍ ഷില്‍ട്ടണെ കുറിച്ച് കേട്ടിട്ടുണ്ടോ? 25 കൊല്ലം ഇന്ത്യന്‍ മൈതാനങളുടെ ഗോള്‍ പോസ്റ്റില്‍ ഒരു ഫിനോമിനണായി നിറഞ്ഞു നിന്ന ഗോവന്‍ ഫുട്ബോള്‍ ഇതിഹാസം . ഗോവന്‍ ഫുട്ബോളിലെ ആദ്യ ഇതിഹാസം . ബ്രഹ്മാനന്ദ് സംഗ്വാല്‍ക്കര്‍. ഇന്ത്യയുടെ ''ചീറ്റപുലി''
1954 ലാണ് ബ്രഹ്മാനന്ദ് ജനിച്ചത്. അദ്ദേഹത്തിന്‍െറ അച്ചഛനും കുടുംബത്തിന്‍െറ ഭിഷ്വഗരനായ ആല്‍വേരോ ആര്‍ പിന്‍ോയുമാണ് അയാളെ ഒരു ഫുട്ബോള്‍ താരമാകുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്. ഫുഗ്ബോളിന്‍െറ ബേസിക്ക് ടെക്നിക്ക് അയാള്‍ക്ക് പകര്‍ന്ന് നല്‍കിയത് പിന്‍ോയാണ്.
ചെറുപ്പത്തില്‍ ഒരു സ്ട്രൈക്കറായി കളിച്ചിരുന്ന ബ്രഹ്മാനന്ദിന്‍െറ കരിയറില്‍ വഴിതിരിവായത് 1971 ല്‍ പനവേല്‍ സ്പോര്‍ട്ട്സ് ക്ളബിന്‍റെ ഗോള്‍കീപ്പര്‍മാര്‍ക്ക് പരിക്കേറ്റതാണ്. അദ്ദേഹത്തിന്‍റെ ജേഷ്ഠസഹോദരന്‍ കളിച്ചിരുന്ന ആ ടീമില്‍ ഗോള്‍ കീപ്പര്‍ ആയി ബ്രഹ്മാനന്ദ് നിയോഗിക്കപെട്ടു. ആദ്യ കളികളില്‍ സെറ്റ് പീസുകളില്‍ പ്രോബ്ളം ഉണ്ടായിരുന്നെങ്കിലും അയാളുടെ അസാധ്യ ഡിഫ്ളക്ഷന്‍സ് അയാള്‍ക്ക് പേര് നേടി കൊടുത്തു. 3 കൊല്ലം അവിടെ തുടര്‍ന്ന ബ്രഹ്മാനന്ദ് അസാധ്യനായ ഗോള്‍ കീപ്പറായി വളര്‍ന്നു. അസാധ്യ നായക ഗുണങള്‍ കാണിച്ചതോടെ അവരുടെ ക്യാപ്റ്റനുമായി. 1973 ഗോവയുടെ സന്തോഷ് ട്രോഫി ടീമില്‍ തിരഞ്ഞെടുക്കപെട്ടു.
1973-74 സീസണില്‍ ഡെംപോ ഗോവ അയാള്‍ക്കായി ശ്രമം നടത്തിയെങ്കിലും ഇന്ത്യന്‍ ഇന്‍െറര്‍ നാഷണലായ സമ്പത്ത് ഡെംപോയില്‍ ഉളളതിനാല്‍ തനിക്ക് അവസരങള്‍ കിട്ടില്ലെന്ന ആ അവസരം അയാള്‍,ഉപേക്ഷിച്ചു. അടുത്ത സീസണില്‍ അയാള്‍ സല്‍ഗോക്കറില്‍ ചേര്‍ന്നു.17 സീസണുകള്‍ തുടര്‍ന്ന ബന്ധം. 1966 ന് ശേക്ഷം കിരീട നേട്ടങളില്ലാത്ത അവരെ ആദ്യ സീസണില്‍ തന്നെ ഗോവന്‍ ലീഗ് നേടിയെടിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചു. 1975 ലെ ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ സംയുക്ത ജേതാക്കാളായ ഇന്ത്യന്‍ ടീമിന്‍െറ ഗോള്‍ കീപ്പര്‍ ബ്രഹ്മാനന്ദ് ആയിരുന്നു . അവിടെ നടത്തിയ മികച്ച പ്രകടനം ഇന്ത്യന്‍ ടീമിലേക്ക് വഴി തുറന്നു. 1977 ല്‍ വിജയകരമായി സാമ്പിയന്‍ ടൂര്‍ നടത്തിയ ഇന്ത്യന്‍ ടീമിലെ പ്രകടനം ''Indian Leopard'' എന്ന് സാമ്പിയന്‍ ടൈംസ് വിശേഷിപ്പിക്കുന്നതിലെത്തി. 1979 ല്‍ ടി ഷണ്‍മുഖന്‍ കോച്ചായി സാല്‍ഗോക്കറിലെത്തിയതോടെ , ബ്രഹ്മാനന്ദ് - ഷണ്‍മുഖം ക്യാപ്റ്റന്‍ - കോച്ച് ബന്ധം ഗോവയിലെ ഏറ്റവും വിജയകരമായ ക്ളബാക്കി സാല്‍ഗോക്കറിനെ മാറ്റി. 1981-85 വരെ ബ്രഹ്മാനന്ദ് പോസ്റ്റിന് കീഴെ അണ്‍ബീറ്റബിള്‍ ആയതോടെ നാല് വര്‍ക്ഷം തുടര്‍ച്ചയായി ഗോവന്‍ ലീഗ് അവര്‍ ജയിച്ചു. 1983 ല്‍ അയാള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയി. 1986 വരെ അത് തുടര്‍ന്നു. എങ്കിലും ബംഗാളികള്‍ക്ക് ഇന്ത്യന്‍ ടീമില്‍ പ്രമുഖ സ്ഥാനം നല്‍കപെട്ട കാലത്ത് അയാള്‍ക്ക് ഇന്ത്യന്‍ കരിയറില്‍ പലപ്പോഴും ഭാസ്ക്കര്‍ ഗാംഗുലിയുടെ ബാക്ക് അപ്പ് ആകേണ്ടി വന്നിട്ടുണ്ട്
1983-84ല്‍ ഫൈനലിന്‍െറ രണ്ട് ലീഗിലും അയാള്‍ നടത്തിയ അസാധ്യ പ്രകടനം കൊണ്ട് ബംഗാളിനൊപ്പം ഗോവ സന്തോഷ് ട്രോഫി സംയുക്ത ജേതാക്കളായി, 0-0 ആയിരുന്നു രണ്ട് പാദങളിലും സ്കോര്‍. ആദ്യമായായിരുന്നു ഗോവ സന്തോഷ് ട്രോഫി നേടുന്നത്. അടുത്ത വര്‍ക്ഷം ഗോവ,കിരീടം നില നിര്‍ത്തി. ടൂര്‍ണ്ണമെന്‍റില്‍ ഒറ്റ ഗോള്‍ പോലും വഴങ്ങാതിരുന്ന ബ്രഹ്മാനന്ദ് 576 മിനിറ്റ് പിന്നിട്ടിരുന്നു. ഇതിന്നും ഇന്ത്യന്‍ റെക്കോര്‍ഡാണ്.
1987ല്‍ സാല്‍ഗോക്കര്‍ ഫെഡറേഷന്‍ കപ്പ് ഫൈനലില്‍ കടന്നപ്പോള്‍ ആദ്യമായി ഫൈനലിലെത്തുന്ന ഗോവന്‍ ടീമായി അവര്‍. ആ വര്‍ക്ഷം ഫൈനലില്‍ അവര്‍ ബഗാനോട് തോറ്റെങ്കിലും അടുത്ത 2 വര്‍ക്ഷവും സല്‍ഗോക്കറായിരുന്നു ജേതാക്കള്‍. രണ്ട് തവണയും ഫൈനലില്‍ ബ്രഹ്മാനന്ദ് ക്ളീന്‍ ഷിറ്റ് നേടി. അടുത്ത തവണ വീണ്ടും ഫൈനലിലെത്തി നാല് തവണ അടുപ്പിച്ച് ഫൈനലിലെത്തുന്ന രണ്ടാമത്തെ (ആദ്യം മോഹന്‍ ബഗാന്‍) ടീമായി മാറി. എങ്കിലും സിവി പാപ്പച്ചന്‍െറ ഗോളില്‍ കേരള പോലീസ് ജയിച്ചു.
1991ല്‍ 37 ആം വയസ്സില്‍ ബ്രഹ്മാനന്ദ് 17 വര്‍ക്ഷം നീണ്ട സല്‍ഗോക്കര്‍ കരിയര്‍ അവസാനിപ്പിച്ചു ചര്‍ച്ചില്‍ ബ്രദേഴ്സില്‍ ചേര്‍ന്നു. നാല് വര്‍ക്ഷം അവര്‍ക്കായി ബൂട്ടു കെട്ടിയ അയാള്‍ കരിയറിന്‍റെ അവസാന വര്‍ക്ഷം തന്‍െറ വില്ലേജ് ക്ളബായ ആന്‍േറഴ്സണ്‍ മാറിനസിനാണ് ബൂട്ട് കെട്ടിയത്. 1995 ല്‍ അയാള്‍ തന്‍െറ 25 വര്‍ക്ഷത്തെ ഫുട്ബോള്‍ കരിയര്‍ അവസാനിപ്പിച്ചു. എങ്കിലും നാഷണല്‍ ലീഗ് തുടങിയപ്പോള്‍ ഗോവന്‍ ക്ളബുകള്‍ 43 ആയ ആ താരത്തോട് റിട്ടയര്‍മെന്‍െറ് അവസാനിപ്പിച്ച് തിരികെ വരാന്‍ ആവശ്യ പെട്ടെങ്കിലും അയാള്‍ അത് നിക്ഷേധിച്ചു.
വിരമിക്കലിന് ശേക്ഷം SESA അക്കാദമിയുടെ യൂത്ത് ഡെവലപ്പ്മെന്‍െറില്‍ ശ്രദ്ധിച്ചു. 1997-2005 ഇന്ത്യന്‍ ഗോള്‍കീപ്പര്‍മാരുടെ നാഷണല്‍ കോച്ചായി.
1998 ല്‍ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചു. അര്‍ജുന അവാര്‍ഡ് നേടുന്ന ആദ്യ ഗോവന്‍ ഫുട്ബോളറായിരുന്നു അദ്ദേഹം .
@Credits: Rayemon Roy Mampilly (Just Football Fb Group )
0 comments:
Post a Comment