Thursday, October 12, 2017

ഫിഫ U 17 ലോകകപ്പ് ; ഇന്ത്യ- ഘാന മാച്ച് പ്രീവ്യൂ




ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോളിൽ ഇന്ത്യ നാളെ നിർണായക മത്സരത്തിൽ ഘാനയുമായി ഏറ്റുമുട്ടും. ഘാനക്കെതിരെ വിജയം നേടിയാൽ പ്രീ ക്വാർട്ടർ സ്വപ്നം കാണാം. മറ്റ് ടീമുകളുടെ മത്സര ഫലങ്ങളെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ സാധ്യതകൾ


തങ്ങളുടെ ആദ്യ മത്സരത്തിൽ അമേരിക്കയോട് 3-0 ന്റെ തോൽവി വഴങ്ങിയ ശേഷം കൊളംബിയക്കെതിരായ പോരാട്ടത്തിൽ ആരും തന്നെ പ്രതീക്ഷ വെച്ചിരുന്നില്ല .പക്ഷേ, എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് മികച്ചൊരു പ്രകടനം കാഴ്ചവയ്ക്കാൻ ഇന്ത്യക്ക് സാധിച്ചു.ലോകത്തെ ഏതു ടീമിനെയും നേരിടാൻ പ്രാപ്തരാണ് എന്ന് കാണിക്കുന്ന പ്രകടനമായിരുന്നു കൊളംബിയക്ക് എതിരെ ഇന്ത്യൻ ടീം പുറത്ത് എടുത്തത്.



കോച്ച് ലൂയിസ് നോർട്ടൺ ഡി മാട്ടോസിന്റെ പ്രതിരോധ തന്ത്രം കൊളംബിയക്കെതിരെ ഇന്ത്യ  പൂർണമായി ഫലം കണ്ടു. പക്ഷെ നിർഭാഗ്യമാണ്  കൊളംബിയക്കെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് വിലങ്ങു തടി ആയത്.


മത്സരത്തിൽ ഉടനീളം കൊളംബിയ ആധിപത്യം പുലർത്തിയിരുന്നെങ്കിലും പിന്നീട് മാട്ടോസ് പറഞ്ഞതനുസരിച്ച്, മത്സരം ഇന്ത്യയുടെ ആദ്യ പകുതിയിൽ ലീഡ് ചെയ്തിരുന്നുവെങ്കിൽ മത്സര ഫലം മറ്റൊന്നായേനെ . അതായത് രാഹുൽ കന്നോലിയുടെ ഷോട്ട് ആദ്യ പകുതിയിൽ അവസാന നിമിഷം ഗോൾ ആയിരുന്നുവെങ്കിൽ മത്സരം ഫലം ചരിത്രമായേനേ



ഇപ്പോൾ ഉയർന്നുവരുന്ന പ്രതീക്ഷകളും  കൊളംബിയക്കെതിരായ പ്രകടനത്തിന്റെ ആത്മവിശ്വാസം കൈമുതലാക്കിയാകും മാറ്റോസും കുട്ടികളും നാളത്തെ മത്സരത്തിന് ഒരുങ്ങുക .

എന്നാൽ, ഘാന ഏറ്റവും കൂടുതൽ ശാരീരിക വശങ്ങളാൽ ഗ്രൂപ്പിലെ തന്നെ ശക്തരാണെന്നതിൽ സംശയമില്ലാത്തതിനാൽ  അത് അവർക്ക് എളുപ്പമായിരിക്കില്ല. ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ  വ്യാഴാഴ്ച നടക്കുന്ന ഗ്രൂപ്പ് എയിലെ  മത്സരത്തിൽ രണ്ടു തവണ മുൻ ചാമ്പ്യൻമാരായ ഘാനയ്ക്ക് തന്നെയാണ്  വ്യക്തമായ മുൻതൂക്കം.

അത്തരമൊരു സാഹചര്യത്തിൽ  ഇന്ത്യക്ക് ജയിച്ചാലും നോക്ക്ഔട്ട് ഘട്ടത്തിലേക്ക് എത്താൻ പ്രയാസമാണ് , കാരണം യുഎസ് ഇപ്പോൾ നോക്ക് ഔട്ട് റൗണ്ട് ഉറപ്പിച്ചപ്പോൾ  കൊളംബിയയും ഘാനയും മൂന്ന് പോയിന്റ് വീതം നേടി നിൽക്കുകയാണ് .



ഇതുവരെ ഗോൾ വ്യത്യാസത്തിൽ ഇന്ത്യ നാല്  ഗോളുകൾക്ക് പിന്നിലാണ് . ഗ്രൂപ്പിലെ റാങ്കിംഗിൽ രണ്ടോ അതിലധികമോ ടീമുകൾ മൈനസ് നാല് പോയിന്റുണ്ടെങ്കിൽ  ഗ്രൂപ്പിൽ നിന്നും അടുത്ത റൗണ്ടിലേക്ക് ഇന്ത്യക്ക് മുന്നേറാം.


ഇത്തരമൊരു മത്സരത്തിൽ അനുഭവമില്ലാത്ത തന്റെ കളിക്കാർക്ക് ലക്ഷ്യം നേടാൻ എളുപ്പമല്ലന്ന് മറ്റോസിന്  അറിയാം.

ഗെയിം പ്ലാനിൽ സന്തുഷ്ടനാണ് അദ്ദേഹം. പക്ഷേ, ട്രാൻസിഷനിൽ നിന്നും ആക്രമണകാരി കളിലേയ്ക്കും ടീം  മെച്ചപ്പെടുത്തേണ്ടതുണ്ട്. നന്നായി സംഘടിത ഫോർമേഷൻ ഒരുക്കി തന്ത്രങ്ങൾ മെനയാനായിരിക്കും മറ്റോസ് ശ്രമിക്കുക.



4-4-1-1 എന്ന ഫോർമേഷനിൽ ഇത് വരെ കളിച്ച ഇന്ത്യ  കൊളംബിയക്കെതിരായ മത്സരത്തിൽ മുഴുവനും  മികച്ച പ്രകടനം  കാഴ്ചവെച്ചു . നാലു പേരുടെ പ്രതിരോധനിരയിലും  മിഡ്ഫീൽഡിലും ഒരു ഗ്യാപ്പ് വന്നിരുന്നുവെങ്കിലും   കരുത്തരായ എതിരാളികൾക്ക് അറ്റാക്ക് ചെയ്യാൻ ഇന്ത്യ  കൂടുതൽ അവസരം നൽകിയില്ല.


ഘാനയ്ക്കെതിരെയും  അതേ തന്ത്രമാണ് ഡി മാറ്റൊസ് തുടരുക . കളിയുടെ ആദ്യം കൊളംബിയക്കെതിരെ  ഗോൾ നേടാനാവാത്തത് പോലെ ആവാതിരിക്കാൻ , തുടക്കത്തിൽ തന്നെ ഒരു അറ്റാക്കിങ് നടത്താനായിരിക്കുമോ മാറ്റോസ് ശ്രമിക്കുക എന്ന കാര്യം നാളെ കാണേണ്ടിയിരിക്കുന്നു .


ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ച വെച്ച  ഗോൾകീപ്പർ ധീരാജ് സിംഗ് അതെ സ്ഥാനത്ത് തന്നെ ഘാനയ്‌ക്കെതിരെ തുടരും .

മറ്റൊരു മികച്ച പ്രകടനം കാഴ്ച്ച വെച്ച  അൻവർ അലി ഇന്ത്യൻ പ്രതിരോധം നയിക്കുമ്പോൾ  കൂടെ  നമീദ് ദേശ്പാണ്ടെയും തിരിച്ചെത്തുമെന്നാണ് കരുതുന്നത്.



യുഎസ്, കൊളംബിയ കോച്ചുകൾ ധാരാളമായി പ്രശംസിച്ച അൻവർ കഴിഞ്ഞ മത്സരത്തിൽ 90 മിനിറ്റ്  മുഴുവനും  ഫിറ്റ്നസ്സോടെ ഒരു പ്രശ്നവും കൂടാതെ കളിച്ചു .


ബോറിസ് സിംഗ്, സഞ്ജീവ് സ്റ്റാലിൻ എന്നിവർ  യഥാക്രമം റൈറ്റും ലെഫ്റ്റ് ബാക്കും കളിക്കും  . അമേരിക്കയ്ക്കെതിരായ മത്സരത്തിൽ അവസരം നഷ്ട്ടപെട്ട ബോറിസ്  കൊളംബിയക്കെതിരെ മികച്ച കളിയായിരുന്നു . ഗോൾപോസ്റ്റിൽ തട്ടിയ  രാഹുലിന്റെ വോളിയ്ക്കും വഴിയൊരുക്കിയത് ബോറിസ് തന്നെയാണ് .



സ്റ്റാലിന്റെ കോർണറിൽ ആയിരുന്നു ജാക്‌സൺ  സിംഗ് ഇന്ത്യയുടെ ലോകകപ്പിലെ  ആദ്യ ഗോൾ നേടിയത്. ഡീ മറ്റോസിന്  മിഡ്ഫീൽഡിൽ ധാരാളം ഓപ്ഷനുകൾ ഉണ്ട്. സ്ഥാനങ്ങളിൽ കളിക്കുന്ന കളിക്കാരെ ടീമിൽ ഇത് വരെ നന്നായി ഉപയോഗിച്ചിട്ടുണ്ട് .ക്യാപ്റ്റൻ അമർജിത് പരിക്ക് ആയതിനാൽ കോമൾ തത്താൽ ആദ്യ പതിനൊന്നിൽ തിരിച്ചു വന്നേക്കാം കൂടെ മലയാളി താരം രാഹുലും ഇടം നേടും .


ഡിഫെൻസിവ്  മിഡ്ഫീൽഡറായ  ജാക്സൺ ആദ്യ പതിനൊന്നിൽ തന്നെ  തുടരും. കാരണം ശാരീരികമായ മേധാവിത്വമുള്ള ഘാനക്കാർക്കെതിരെ ആറ് അടി രണ്ട് ഇഞ്ച് ഉയരുമുള്ള   താരം അത്യാവശ്യം തന്നെയാണ് . കൊളംബിയയെ തോൽപ്പിച്ച് അമേരികയ്‌ക്കെതിരെ തോറ്റ ഘാന, റൗണ്ട് 16 ഘട്ടത്തിൽ  ഒരു ഓട്ടോമാറ്റിക് സ്ലോട്ട് ഉറപ്പാക്കാൻ ശ്രമിക്കും. നാളത്തെ മത്സരത്തിൽ ഇന്ത്യയെ മറികടന്നാൽ ഘാനക്ക് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായെങ്കിലും പ്രീ ക്വാർട്ടറിലേക്ക് മുന്നേറാൻ സാധിക്കും.


© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്

1 comment:

Blog Archive

Labels

Followers