U17 Worldcup 2017 - India - Countdown
U17 വേൾഡ്കപ്പ് ടീം പരിചയം - പാർട്ട് - 3
കൗമാരതാരങ്ങളുടെ ലോകകപ്പിന് പന്തുരുളാൻ ഇനി ദിവസങ്ങൾ മാത്രം. ലോകകപ്പിൽ 6 വൻകരകളിൽ നിന്നായി 24 രാജ്യങ്ങൾ പങ്കെടുക്കും. ഇന്ത്യയിൽ 6 വേദികളായി മത്സരങ്ങൾ അരങ്ങേറും. ഒക്ടോബർ 24 ന് ആരംഭിക്കുന്ന ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളെ പരിചയപ്പെടാം
ഫിഫ U-17 ലോകകപ്പ് 2017 ടീം പ്രൊഫൈൽ: യൂറോപ്യൻ ശക്തികളായ ഫ്രാൻസിസിനെ പരിചയപ്പെടാം
രാജ്യം : ഫ്രാൻസ്
കോൺഫെഡറേഷൻ : യുവേഫ (യൂറോപ്പ്)
വിളിപ്പേര്: ലെസ് ബ്ലു, ലെസ് ട്രികൊലോരസ്
കളിയുടെ ശൈലി: ആക്രമണ ഫുട്ബോൾ
കോച്ച് : ലയണൽ റൗക്സൽ
ലോകഫുട്ബോളിൽ എല്ലാവരും ഉറ്റു നോക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഫ്രാൻസ്.മികച്ച യുവ താരങ്ങളെ പറുദീസ ആയിട്ടാണ് ഇന്ന് വമ്പൻ ക്ലബുകൾ ഫ്രാൻസിനെ നോക്കി കാണുന്നത്. മ്പപ്പെ,മാർഷൽ,ഡംബാലെ ഇന്നിവരുടെ വരവ് ഫ്രഞ്ച് ഫുട്ബോളിന് പുത്തൻ ഉണർവ് നൽകിയിട്ടുണ്ട്
എത്ര മികച്ച റെക്കോർഡ് അല്ല ഫ്രാൻസിനുളളത് 2001 ലെ ട്രിനിഡഡ് & ടുബാക്കോയിൽ നടന്ന ലോകകപ്പിൽ കിരീടം നേടിയത് ഒഴിച്ചാൽ വളരെ മോശം പ്രകടനമായിരുന്നു U-17 ലോകകപ്പിൽ.മൂന്ന് തവണ ക്വാർട്ടർ ഫൈനലിലും ഫ്രാൻസ് കളിച്ചിട്ടുണ്ട്
യുവേഫ u- 17 ടൂർണമെന്റിൽ രണ്ടു തവണ (2001&2015) കിരീടം നേടാൻ ഫ്രഞ്ച് ടീമിനായി
ക്രൊയേഷ്യയിൽ നടന്ന 16 മത് യുവേഫ U- 17 യൂറോകപ്പ് ക്വാർട്ടർ ഫൈനലിൽ എത്തിയത് വഴിയാണ് ഫ്രാൻസ് ലോകപ്പിന് യോഗ്യത നേടിയത് .പ്ലേ ഓഫിൽ ഹംഗറി യെ ഏകപക്ഷീമായ ഒരു ഗോളിന് തോൽപ്പിച്ച് ഇന്ത്യയിലേക്ക് ഫ്രാൻസ് ടിക്കറ്റ് ഉറപ്പിച്ചത്.
സ്പെയിൻ,ഇംഗ്ലണ്ട്,ജർമനി,ടർക്കി എന്നിവരാണ് യുവേഫയിൽ നിന്നുള്ള മറ്റ് ടീമുകൾ
ഫ്രാൻസ് U-17 ടീമിനെ പരിശീലിപ്പിക്കുന്നത് ഫ്രഞ്ച് ക്ലബായ guingamp മുൻ തരം ലയണൽ റൗക്സൽ ആണ്, 2002 ല് ഫുട്ബോളിൽ നിന്നും വിരമിച്ച ഇദ്ദേഹം പരിശീലനത്തിലേക്ക് തിരിഞ്ഞത് .ഒരു മുൻ സ്ട്രൈക്കർ ആയതു കൊണ്ട് തന്നെ ആക്രമണ ഫുട്ബോളിന് വക്താവാണ്.
സാങ്കേതിക- ആക്രമണ ശൈലി യാണ് ഫ്രഞ്ച് ടീം പ്രയോജനപ്പെടുത്തുന്നത്. തുടക്കത്തിൽ തന്നെ ആക്രിച്ച് എതിരാളികളെ കീഴ് പെടുത്തുന്ന ശൈലി യാണ് അവർ നടപ്പിലാക്കുന്നത്
അപകടകാരികളായ കളിക്കാർ ആരൊക്കെ എന്ന് നോക്കാം
Amine gouiri- ഉയർന്ന സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു സ്ട്രൈക്കർ, അവിശൃസനീയമായ വേഗതയിൽ പ്രതിരോധ തകർക്കാന്നുള്ള കഴിവ് ഈ താരത്തിന്നുണ്ട്, കഴിഞ്ഞ യുവേഫ u-17 ചാമ്പ്യൻഷിപ്പിൽ എട്ട് ഗോൾകളോടെ ടൂർണമെന്റിലെ ടോപ് സ്കോറർ ആയി.
Maxence caqueret- ഫ്രഞ്ച് ടീമിന്റെ നായകൻ,മധ്യനിരയിൽ കളി നിയന്ത്രിക്കുന്ന ഈ താരം അവസരങ്ങൾ ശ്രഷ്ടിക്കുന്നതിൽ മുൻപന്തിയിലാണ്..
സൗത്ത് സോക്കേർസ്
0 comments:
Post a Comment