Sunday, July 2, 2017

പുൾഗ... മറന്നുവോ ഈ സ്പാനിഷ് സിംഹത്തെ...


വിക്ടർ ഹെരേറോ ഫോർസട എന്ന പുൾഗയെ അങ്ങനെയൊന്നുംമലയാളികൾ മറക്കില്ല...
'ഗപ്പി' യിലെ ടോവിനോ യെ അനുസ്മരിപ്പിക്കും വിധം താടിയും.. പിരിച്ചു വച്ച മീശയും കൊണ്ട് മലയാളി മനസ്സ് കീഴടിക്കികൊണ്ടാണ് ആ അഞ്ചടി പത്തിഞ്ചുകാരൻ മടങ്ങിയത്...

ISL ന്റെ ആദ്യ സീസണിൽ ഇന്റർനാഷണൽ ഡ്രാഫ്റ്റ് സിസ്റ്റം വഴി ടീമിലെത്തിയ പുൾഗ മലയാളി മനസ്സുകളിൽ വളരെ വേഗത്തിൽ ഇടം നേടിയിരുന്നു...

ആദ്യ സീസണിലെ 6 കളികളും
രണ്ടാം സീസണിലെ 9 കളികളിലും മഞ്ഞക്കുപ്പായമണിഞ്ഞു കേരളകരയെ 'പുളകം' കൊള്ളിക്കാൻ പുൾഗയ്ക്കായി..

പതിനഞ്ചു മത്സരങ്ങളിൽ നിന്നു, രണ്ടാം സീസണിൽ എഫ് സി ഗോവയ്ക്കെതിരെ നേടിയ ഒരു ഗോൾ ഉൾപ്പെടെ
സെൻട്രൽ മിഡ് എന്ന തന്റെ ഉത്തരവാദിത്വം തീർത്തും വിജയകരമായി തന്നെ അദ്ദേഹം നിറവേറ്റി...

പക്വതയൊത്ത മുൻ വീക്ഷണമുള്ള ഒരു കളിക്കാരനായിരുന്നു അദ്ദേഹം.. ഒരു സ്പാനിഷ് ശൈലി അദ്ദേഹം കളിക്കളത്തിലെ തന്റെ കൂറിയ പാസ്സുകളിലൂടെ തെളിയിച്ചിരുന്നു.. തന്റെ കാലിൽ പന്തു കിട്ടുന്ന സമയത്തെല്ലാം ഒരു പോരാളിയെ പോലെ അദ്ദേഹം പെരുമാറി.. ആക്രമിച്ചു കളിച്ചുവരുന്ന എതിർകളിക്കാരന്റെ കാലിൽ നിന്നും പരുന്തിനെ പോലെ നിസ്സാരമായി ആ പന്ത് റാഞ്ചിയെടുക്കാനും കാണികളെ തന്റെ ചടുലനീക്കം കൊണ്ട് വിസ്മയം കൊള്ളിക്കാനും അദ്ദേഹത്തിനായി..
അവസാന മത്സരത്തിൽ കേരളം അവസാനകാരായി പുറത്തായപ്പോൾ, കണ്ണീരിൽ കുതിർന്ന കണ്ണുമായി വിടപറഞ്ഞ അദ്ദേഹം തന്റെ അടിവസ്ത്രമൊഴികെ എല്ലാം കാണികൾക്ക് സമ്മാനിച്ചായിരുന്നു യാത്ര പറഞ്ഞത്... കേരളകരയെ അദ്ദേഹം എത്ര മാത്രം സ്നേഹിച്ചിരുന്നു എന്നതിന്റെ അടയാളമായിരുന്നു അത്..
കഴിഞ്ഞ സീസൺ മുതൽ ഇന്തോനേഷ്യയിലെ മിത്ര കുക്കർ എന്ന ക്ലബ്ബിൽ കളിക്കുന്ന പുൾഗ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ തന്റെ പഴയ ടീമിന് ആശംസകളും ആരാധകവൃന്ദത്തിന് ആശ്വാസ വാക്കുകളും നേർന്നിരുന്നു.. വളരെ കുറച്ചു മത്സരങ്ങളിൽ നിന്ന് മലയാളക്കരയിലെ ഓരോ കല്പന്തുകളിയെ നെഞ്ചിലേറ്റിയ മലയാളികൾക്കും ഒത്തിരി സ്നേഹം നൽകിയാണ് പുൾഗ വിടപറഞ്ഞത്..

ബ്ലാസ്റ്റേഴ്‌സ് ലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടോയെന്നറിയില്ല...

എങ്കിലും ആ തീക്ഷണമൊത്ത കണ്ണുകളെ ഇന്നും ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ പുൽമൈതാനിയിൽ മിസ് ചെയ്യുന്നു...
സൗത്ത് സോക്കർ മീഡിയ വിങ് (Muhammad Ashif)

1 comment:

Blog Archive

Labels

Followers