Sunday, July 2, 2017

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസങ്ങൾ ഐസ്വാളിലെ ചാരിറ്റി മൽസരത്തിൽ



മിസോറം വെള്ളപൊക്കത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായികുനതിന്റെ ഭഗയി സംഘടിപ്പിക്കും മൽസരത്തിൽ ഇന്ത്യൻ ഫുട്ബോൾ താരങ്ങളുടെ സംഘടനയായ  (FPAI)യും മിസോറം ഇലവനും തമ്മിലാണ് ചാരിറ്റി മത്സരം സംഘടിപ്പിച്ചത് .

ഫുട്ബോൾ പ്ലേയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും മിസോറാം ഫുട്ബോൾ അസോസിയേഷനും (എംഎഫ്എ) സംയുക്തമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 ലക്ഷം രൂപ നൽകി .
ഐസ്വാളിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് ഫുട്ബാൾ പ്ലയെർ  അസോസിയേഷൻ ഓഫ് ഇന്ത്യയും മിസോറാം ഫുട്ബോൾ അസോസിയേഷനും ചേർന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 1 ലക്ഷം രൂപ വീതം നൽകിയത് .സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നിരവധി  വീടുകൾ വെള്ളപ്പൊക്കത്തിൽ നശിച്ചിരിന്നു . ഇതിന്റെ ഫലമായാണ് മത്സരം സംഘടിപ്പിച്ചത് .
മൈക്കിൾ ചോപ്ര, സുബ്രതാ പോൾ, ബൈച്ചുങ് ബൂട്ടിയ, പ്രിതം കോടൽ, ഗൗരമാംഗി സിംഗ്, ദീപക് മണ്ഡൽ, ജാക്കിചന്ദ് സിംഗ്, സി.കെ. വിനീത്, സീതാശീൻ സിംഗ്, ഹോളിചാറൻ സിംഗ് എന്നിവരാണ് ടീമിൽ ഉൾപ്പെട്ടിരുന്നത്.
ജീസ ലാൽപെഖ്ലുവ, ഷൈലോ മാൽസാവംലഌഗംഗ (മാമ), സാറ്റോ റാൽലെ, ലാൽറിന്ദിക റാൽട്ടെ, ലാൽറാംചുള്ളവ എന്നിവരും മിസോറാം ഇലവനിൽ ഉൾപ്പെട്ട താരങ്ങളാണ്.

മത്സരം 2-2ന് സമനിലയിൽ അവസാനിച്ചു. ബൈച്ചുങ് ബൂട്ടിയ, സീതാശാസൻ സിങ് എന്നിവരെ പിന്തള്ളിയാണ് മിസോറാമും സാമുവൽ ലാൽനൻപുയയും ഒന്നാമതെത്തിയത്.

മിസോറാം മുഖ്യമന്ത്രി ലാൽ തൻഹാവല, സംസ്ഥാന സർക്കാരിലെ പ്രതിനിധികൾ, എംഎഫ്എ, എഫ്.പി.. എന്നിവരും ചടങ്ങിൽ പങ്കെടുത്തു

സൗത്ത് സോക്കേർസ് മീഡിയ വിങ് 

0 comments:

Post a Comment

Blog Archive

Labels

Followers