"ഒഴിഞ്ഞുപോകാതെ എസ്കോബാറിന്റെ ഓർമകൾ.."
 ആന്ദ്രേ എസ്ക്കോബാറിന്റെ ഓർമകൾ തികട്ടിവരുന്നു. കാറ്റ് വീർത്ത് പൊട്ടാറായ ഒരു പന്തിനകത്ത് കളിക്കാരന്റെ പ്രാണവായു തന്നെയാണെന്ന വേദനിപ്പിക്കുന്ന സന്ദേശമായിരുന്നു എസ്കോബാറിന്റെ അന്ത്യം😒 റോസ് ബൗളിലെ പാസഡേന  സ്റ്റേഡിയത്തിൽ കാലിൽ നിന്ന് വഴി തെറ്റിപ്പോയ പന്ത് മെഡലിനിൽ ഒരു വെടിയുണ്ടയായി ആണ് എസ്ക്കോബാറിലേക്ക് തിരിച്ചെത്തിയത്.ഉരുണ്ട് നീങ്ങുന്ന ഒരു പന്ത് പടർത്തുന്ന ഉന്മാദത്തിന്റെയും ലഹരിയുടെയും ആഴവും ആ സംഭവം ബോധ്യപ്പെടുത്തി.
22 വർഷം മുന്നെ ഒരു ജൂൺ 22 ആയിരുന്നു ആ മൽസരം 1994ലെ ഫിഫ ലോകകപ്പ് ഗ്രൂപ്പ് Aയിലെ നാലാം മൽസരം വേദി റോസ് ബൗളിലെ പാസഡേന ആദ്യ മൽസരം സ്വിറ്റ്സർലൻഡിനോട് സമനിലയിലായ അമേരിക്കയ്ക്കും റൊമാനിയോട് തോറ്റ കൊളംബിയക്കും നിർണായക മൽസരം.
മൽസരത്തിന്റെ 35ആം മിനുട്ടിൽ അമേരിക്കൻ മിഡ്ഫീൽഡർ  ജോൺ ഹാർകസിന്റെ ക്രോസ് തടയാനുള്ള എസ്കോബാറിന്റെ  നീക്കം ദുരന്തത്തിൽ കലാശിക്കുന്നു.വഴി മാറിയ പന്ത്  സ്വന്തം പോസ്റ്റിലേക്ക് രണ്ടാം പകുതിയിൽ സ്റ്റ്യൂവാർട്ടിലൂടെ അമേരിക്ക ലീഡുയർത്തുന്നു.  90ആം മിനുട്ടിൽ വലൻസിയയിലൂടെ കൊളംബിയ ഒരു ഗോൾ മടക്കിയെങ്കിലും  വിജയം 2-1ന്  അമേരിക്കൊപ്പമായി. അവസാന മൽസരത്തിൽ സ്വിറ്റ്സർലണ്ടിനെ പരാജയപ്പെടുത്തിയെങ്കിലും കൊളംബിയ പുറത്തായി.. 
കളി അവിടെ തീർന്നു .പക്ഷേ,അതിന്റെ ലഹരി വിട്ടിറിങ്ങാൻ  സമയമെടുക്കുമായിരുന്നു . അഞ്ചു ദിവസങ്ങൾക്ക് ശേഷം മെഡലിനു സമീപമുള്ള എൽപോബ്ലാഡോയിലെ ഒരു ബാറിൽ  കൂട്ടുകർക്കൊപ്പം പോയാതായിരുന്ന എസ്കോബർ . മടങ്ങുമ്പോൾ പുലർച്ചെ 3 മണി കഴിഞ്ഞു  . കൂട്ടുകാർ പിരിഞ്ഞിരുന്നു. കാറിൽ കയറാഞ്ഞൊരുങ്ങിയ എസ്കോബാറിനരികിലേക്ക്  മൂന്ന് പേർ വരുന്നു  താരവുമായി തർക്കിക്കുന്നു പെട്ടന്ന് രണ്ടു പേർ തോക്കെടുത്ത് തുരു തുരാ വെടി വെക്കുന്നു; ആറു തവണ . ഓരോ തവണയും "ഐ ഗോൾ".. എന്ന് അലറി വിളിച്ച് കൊണ്ടാണ് കൊലയാളി വെടി വെച്ചത് . എസ്ക്കോബാർ സെൽഫ് ഗോൾ വഴങ്ങുമ്പോൾ തെക്കേ അമേരിക്കയിലെ ടി വി കമോന്റേർ ആർത്തു വിളിച്ച  അതേ വാചകം....! അതെ ഒരു സെൽഫ് ഗോൾ ഒരു ജീവനെടുത്തിരിക്കുന്നു..
 എസ്ക്കോബാറിനെ  വെടിവെച്ചിട്ടത് ഹുമ്പർട്ടോ മുനോസ് എന്നാളായിരുന്നുവെന്നും,തന്റെ ഡ്രൈവറെ കൊണ്ട അത് ചെയ്യിച്ചത് സാന്റിയാഗോ ഗാളൺ എന്നാളായിരുന്നെന്നും പിന്നീട് തെളിഞ്ഞു . മൽസരം തോറ്റതോടെ  വാതുവെപ്പിൽ  ഭീമൻ  നഷ്ടം പേറേണ്ടി  വന്ന്താണ് തന്നെ കൊണ്ട് അത്  ചെയ്യിപ്പിച്ചതെന്നായിരുന്നു ഗാളന്റെ വാദം. 43  വർഷത്തേക്ക് ജയിൽ ശിക്ഷ വിധിക്കപ്പെട്ട ഗാളൺ 11 വർഷം കൊണ്ട് പുറത്തിറുങ്ങുകയും ചെയ്തു. 
 ഓർക്കാൻ   ഭയക്കുന്ന ആ സംഭവത്തിന്  പ്രായശ്ചിത്തം  ചെയ്യാൻ കൊളംബിയ കിണഞ്ഞു ശ്രമിച്ചു. ഒന്നേ കാൽ ലക്ഷം പേർ എസ്ക്കോബാറിന്റെ  സംസ്കാര ചടങ്ങിനെത്തി. എല്ലാ വർഷവും എസ്കോബാറിന്റെ  ചിത്രങ്ങളുമായി അവർ കളി കാണാനെത്തി കളിക്കാനിറങ്ങിയവർക്ക് പിന്തുണയും ഉറപ്പും നൽകി 2002 ജുലൈയിൽ  മെഡലിൻ നഗരത്തിൽ  എസ്ക്കോബാറിന്റെ  പ്രതിമ ഉയർന്നു.  പക്ഷേ , പാഞ്ഞെടുക്കുന്ന പന്തിനകത്ത് പ്രാണവായു തന്നെയാകുമെന്ന് 94' ജൂണിലെ അവസാന വാരത്തോടെ ഓരോ ഫുട്ബോളറും ആരാധകരും തിരിച്ചറിഞ്ഞ് തുടങ്ങുകയായിരുന്നു...
സൗത്ത് സോക്കേർസ് ( ജസീൽ )
 
 
 
 
 
 
0 comments:
Post a Comment