Saturday, July 15, 2017

ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി വാഗ്ദാനം ലാലിയാൻസുല ചാങ്തെ




ഇന്ത്യൻ ഫുട്ബോളിലെ ഭാവിതാരങ്ങളിൽ ശ്രദ്ധേയനാണ് പത്തൊമ്പതുക്കാരനായ ലാലിയാൻസുല ചാങ്തെ. കളി മികവിൽ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ബൈച്ചൂങ്ങ് ബൂട്ടിയയുമായും തനി പകർപ്പായിട്ടാണ് ഫുട്ബോൾ നിരീക്ഷകർ ചാങ്തെയെ നോക്കി കാണുന്നത്. 


ലോകപ്രശസ്ത ക്ലബായ  ലിവർപൂളിൻ്റെ അക്കാദമിയായ കിർക്ക്ബിയിൽ കളിപഠിച്ച താരമാണ് ചാങ്തെ. 17ാം വയസ്സിൽ ഇന്ത്യൻ ദേശീയ ടീമിനായി അരങ്ങേറി അപൂർവ്വം താരങ്ങളിൽ ഒരാളാണ് മിസോറാമുകാരനായ ചാങ്തെ. 2015 സാഫ് കപ്പിൽ ശ്രീലങ്കക്കെതിരെ ആയിരുന്നു ആദ്യമായി ദേശീയ ടീമിനായി അരങ്ങേറിയത്. തന്റെ രണ്ടാമത്തെ മത്സരത്തിൽ തന്നെ ഗോൾ നേടി,ഇന്ത്യ ദേശീയ ടീമിനായി ഗോൾ നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് ചാങ്തെ. നേപ്പാളിനെതിരെ രണ്ടു ഗോളിളുകളാണ് ചാങ്തെ നേടിയത്. 

അണ്ടർ 19 ഏഷ്യൻ​ കപ്പ് യോഗ്യത മത്സരങ്ങളിൽ കളിച്ചുവെങ്കിലും ടൂർണമെന്റ് യോഗ്യത നേടാൻ ഇന്ത്യക്കായില്ല. കഴിഞ്ഞ വർഷത്തെ ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരമായിരുന്നു ചാങ്തെ. ഒരു കളിയിൽ മാത്രമേ ചാങ്തെക്ക് കളിക്കാൻ ആയുള്ളൂ. അണ്ടർ 19 ഐ ലീഗിൽ ഡി എസ് കെ ശിവാജിയൻസിന് വേണ്ടി കളിച്ച ചാങ്തെ, ടൂർണമെന്റിലെ ടോപ് സ്കോറുമായി.

നിലവിൽ അണ്ടർ 23 ഇന്ത്യൻ ടീമിന്റെ ഭാഗമാണ് ചാങ്തെ, ദോഹയിൽ നടക്കുന്ന എ എഫ് സി ടൂർണമെന്റിനുള്ള തയ്യാറെടുപ്പിലാണ് ചാങ്തെ. കഴിഞ്ഞ ദിവസം എ എഫ് സി പുറത്തുവിട്ട യോഗ്യത മത്സരങ്ങളിൽ തിളങ്ങാൻ സാധ്യതയുള്ള 10 താരങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ഏക താരമാണ് ചാങ്തെ.

ഇന്ത്യയിൽ അരങ്ങേറുന്ന അണ്ടർ 17 ലോകകപ്പിലും  ചാങ്തെയെ പോലുള്ള യുവ താരങ്ങൾ ഉയർന്നു വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


സൗത്ത് സോകേഴ്സ്സ്

0 comments:

Post a Comment

Blog Archive

Labels

Followers